26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണം പാ​ളു​ന്നു
Kerala

കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണം പാ​ളു​ന്നു

കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണം പാ​ളു​ന്നുതി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്ക് സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ച 5,000 രൂ​​​പ വീ​​​ത​​​മു​​​ള്ള പ്ര​​​തി​​​മാ​​​സ ധ​​​ന​​​സ​​​ഹാ​​​യം ന​​​വം​​​ബ​​​റി​​​നു ശേ​​​ഷം വി​​​ത​​​ര​​​ണം ചെ​​​യ്തി​​​ല്ല. സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര മാ​​​ർ​​​ഗം ക​​​ണ്ടെ​​​ത്തി​​​യി​​​ല്ലെ​​​ങ്കി​​​ൽ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന മാ​​​ർ​​​ച്ചു വ​​​രെ ഇ​​​വ​​​ർ​​​ക്കു തു​​​ക ല​​​ഭി​​​ക്കി​​​ല്ല.

ബി​​​പി​​​എ​​​ൽ കു​​​ടും​​​ബ​​​ത്തി​​​ലെ വ​​​രു​​​മാ​​​ന​​​ദാ​​​യ​​​ക​​​ർ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചാ​​​ൽ ഈ ​​​കു​​​ടും​​​ബ​​​ത്തി​​​ന് പ്ര​​​തി​​​മാ​​​സം 5,000 രൂ​​​പ വീ​​​തം മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തേ​​​ക്കു ന​​​ൽ​​​കു​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. 2021 മു​​​ത​​​ൽ പ​​​ദ്ധ​​​തി സം​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​പ്പാ​​​ക്കി. എ​​​ന്നാ​​​ൽ, ക​​​ഴി​​​ഞ്ഞ ബ​​​ജ​​​റ്റി​​​ൽ ഇ​​​തേ ആ​​​വ​​​ശ്യ​​​ത്തി​​​ന് തു​​​ക വ​​​ക​​​യി​​​രു​​​ത്താ​​​ത്ത​​​തി​​​നാ​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ൽ നി​​​ന്നാ​​​ണു തു​​​ക അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

ജി​​​ല്ല​​​ക​​​ളി​​​ൽ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ വ​​​ഴി​​​യാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ൽ നി​​​ന്നു​​​ള്ള സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യം വി​​​ത​​​ര​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​ർ വ​​​രെ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള തു​​​ക​​​യാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്നു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ്, ടി.​​​ജെ. വി​​​നോ​​​ദ് എ​​​ന്നി​​​വ​​​ർ​​​ക്കു ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി​​​യി​​​ൽ റ​​​വ​​​ന്യു മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ത്താ​​​കെ 5702 കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് കോ​​​വി​​​ഡ് ആ​​​ശ്രി​​​ത ധ​​​ന​​​സ​​​ഹാ​​​യം ല​​​ഭി​​​ക്കു​​​ന്ന​​​ത്. മാ​​​താ​​​പി​​​താ​​​ക്ക​​​ളി​​​ൽ വ​​​രു​​​മാ​​​ന ദാ​​​യ​​​ക​​​രോ ര​​​ണ്ടു പേ​​​രു​​​മോ മ​​​രി​​​ച്ച​​​വ​​​രു​​​ടെ കു​​​ട്ടി​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള കു​​​ടും​​​ബ​​​ത്തി​​​നാ​​​ണ് ധ​​​ന​​​സ​​​ഹാ​​​യ​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ള്ള​​​ത്. കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ ആ​​​ലം​​​ബ​​​ഹീ​​​ന​​​രാ​​​യ കൂ​​​ടു​​​ത​​​ൽ കു​​​ടും​​​ബ​​​ങ്ങ​​​ൾ ഉ​​​ള്ള​​​ത്. 978 പേ​​​ർ​​​ക്കാ​​​ണ് ഇ​​​വി​​​ടെ ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു 777 കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കും ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ 750 പേ​​​ർ​​​ക്കു​​​മാ​​​ണു സ​​​ഹാ​​​യം ന​​​ൽ​​​കി​​​വ​​​ന്ന​​​ത്. മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ലെ ക​​​ണ​​​ക്ക് ചു​​​വ​​​ടെ: കൊ​​​ല്ലം- 159, പ​​​ത്ത​​​നം​​​തി​​​ട്ട- 36, കോ​​​ട്ട​​​യം- 460, ഇ​​​ടു​​​ക്കി- 280, എ​​​റ​​​ണാ​​​കു​​​ളം- 423, തൃ​​​ശൂ​​​ർ- 684, പാ​​​ല​​​ക്കാ​​​ട്- 685, മ​​​ല​​​പ്പു​​​റം- 652, വ​​​യ​​​നാ​​​ട്- 157, ക​​​ണ്ണൂ​​​ർ- 197, കാ​​​സ​​​ർ​​​ഗോ​​​ഡ്- 148.

Related posts

മാക്കൂട്ടം ചുരം പാതയിലെ ആർ ടി പി സി ആർ നിബന്ധ അടുത്ത ആഴ്ച പിൻവലിച്ചേക്കും

Aswathi Kottiyoor

പാതയോരത്തെ കൊടിതോരണങ്ങൾ: പൊതു ജനങ്ങൾക്ക് അവബോധം നൽകണമെന്ന് ഹൈക്കോടതി.

Aswathi Kottiyoor

പൊതുകടത്തിൽ കേരളം ഒൻപതാം സ്ഥാനത്ത്

Aswathi Kottiyoor
WordPress Image Lightbox