24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വോട്ടെടുപ്പിന് മുൻപുതന്നെ സീറ്റു നേടി ബിജെപി; നാഗാലാൻഡിൽ നിർണായകം ഗോത്രവോട്ടുകൾ.*
Uncategorized

വോട്ടെടുപ്പിന് മുൻപുതന്നെ സീറ്റു നേടി ബിജെപി; നാഗാലാൻഡിൽ നിർണായകം ഗോത്രവോട്ടുകൾ.*


കൊഹിമ∙ രാഷ്ട്രീയ വിഷയങ്ങൾക്കപ്പുറം മനുഷ്യാവകാശ പ്രശ്നങ്ങൾ കൂടി സജീവമായി ചർച്ചചെയ്യപ്പെടുന്ന വേദിയാണ് വടക്കുകിഴക്കൻ മേഖലയിലെ തിരഞ്ഞെടുപ്പുകൾ. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം ‘ആസാദി കാ അമൃത് മഹോത്സവ്’ ആയി ആഘോഷിക്കപ്പെടുന്ന ഘട്ടത്തിലും വിഘടനവാദം, ഗോത്രപ്രശ്നം, അതിർത്തി തർക്കം, കുടിയേറ്റം തുടങ്ങി പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾക്കിടെയാണ് ഇത്തവണയും നാഗാലാൻഡ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി 27 ന് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ വോട്ടെണ്ണൽ മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങൾക്കൊപ്പം മാർച്ച് രണ്ടിനാണ്.നാഗാ മണ്ണിൽ അടിത്തറയുണ്ടാക്കി ഏറെക്കാലം ഭരിച്ച കോൺഗ്രസ് ഇപ്പോൾ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്. അതേസമയം,നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോയുടെ നാഷനൽ ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി)യ്ക്കൊപ്പം നിന്നാണ് ഇത്തവണ ബിജെപിയുടെ മത്സരം. നാഗാ സമാധാനക്കരാർ, ഫ്രോണ്ടിയർ നാഗാലാൻഡ് സംസ്ഥാന രൂപീകരണം, റോഡ് വികസനം, വൈദ്യുതി, പുതിയ വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപങ്ങൾ തുടങ്ങിയവയാണ് പ്രധാന തിരഞ്ഞെടുപ്പു വിഷയങ്ങൾ.

∙ സീറ്റ് നിലയും മുൻതൂക്കവും

നാഗാലാന്‍ഡില്‍ ഇത്തവണ ശക്തമായ പ്രതിപക്ഷമില്ലാത്ത ഏകപക്ഷീയ പോരാട്ടമാണ്. ആകെ 60 നിയമസഭാ സീറ്റുകൾ. ഒരു സ്ഥാനാർഥി എതിരില്ലാതെ ജയിച്ചതിനാൽ 59 സീറ്റിലേക്കാണു തിരഞ്ഞെ‌ടുപ്പ്. മത്സരരംഗത്ത് ഭരണസഖ്യമായ യുണൈറ്റഡ് ഡമോക്രാറ്റിക് അലയൻസ് (യുഡിഎ)–എൻഡിപിപി, ബിജെപി, നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) എന്നീ പാർട്ടികളും. 183 സ്ഥാനാർഥികളാണ് കളത്തിൽ. ഭരണകക്ഷിയായ എൻഡിപിപി 40 സീറ്റിലും ബിജെപി 20 സീറ്റിലും കോൺഗ്രസ് 23 സീറ്റിലും എൻപിഎഫ് 22 സീറ്റിലും മത്സരിക്കുന്നു. മറ്റു കക്ഷികൾ: എൽജെപി (റാം വിലാസ് പാസ്വാൻ)–15, എൻപിപി–12, എൻസിപി–12 ആർപിഐ (അഠാവ്ലേ)– 9, ജെഡിയു– 7, ആർജെഡി– 3, സിപിഐ– 1, റൈസിങ് പീപ്പിൾസ് പാർട്ടി–1. സ്വതന്ത്രർ–19. 2018ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി രൂപീകരിച്ച എൻഡിപിപി-ബിജെപി സഖ്യത്തിന് തന്നെയാണ് തിരഞ്ഞെടുപ്പില്‍ മുന്‍തൂക്കം. എൻപിഎഫിന് 26, എൻഡിപിപിക്ക് 18, ബിജെപിക്ക് 12, എൻപിപിക്ക് 2, ജെഡിയുവിന് 1, ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് 2018ലെ സീറ്റ് നില. ഗോത്രരാഷ്ട്രീയവും പണവുമാണ് നാഗാലാൻഡിൽ അധികാരം നിശ്ചയിക്കുന്നത്. പ്രതിപക്ഷമായിരുന്ന നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) ഭരണത്തിന്റെ ഭാഗമായതോടെ ഫലത്തിൽ സംസ്ഥാനത്ത് പ്രതിപക്ഷമില്ല. 21 എൻപിഎഫ് എംഎൽഎമാർ യുഡിഎയിൽ ചേർന്നിരുന്നു.

∙ ‘കൈ’വിട്ടത് തിരിച്ചുപിടിക്കുമോ കോൺഗ്രസ്?

എൺപതുകളിലാണ് നാഗാലാൻഡിൽ കോൺഗ്രസ് വേരുറപ്പിച്ചു തുടങ്ങിയത്. പിന്നീട് 10 വർഷം തുടർച്ചയായി ഭരണം. 2000ത്തിന്റെ തുടക്കത്തിൽ കോൺഗ്രസിന്റെ പ്രൗഢി നഷ്ടമായി തുടങ്ങി. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ‌ ഒറ്റ സീറ്റുപോലും നേടാതെ കോൺഗ്രസ് പാർട്ടി അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് കാണാനായത്. ഇത്തവണ 23 മണ്ഡലങ്ങളിലാണ് കോൺഗ്രസ് ജനവിധി തേടുന്നത്. ടേനിങ് മണ്ഡലത്തിൽ ഒരു വനിതാ സ്ഥാനാർഥിയെയും മത്സരത്തിലിറക്കിയിട്ടുണ്ട്. റോസി തോംസൺ. അധികാരത്തിലെത്തിയാല്‍ നാഗാലാന്‍ഡിലും പഴയ പെന്‍ഷന്‍ പദ്ധതി കൊണ്ടുവരുമെന്ന വാഗ്ദാനത്തോടെയെത്തുന്ന കോണ്‍ഗ്രസ് പക്ഷെ, ഇത്തവണ ഒരുസീറ്റെങ്കിലും ജയിക്കാനാകുമോ എന്ന് ഉറപ്പില്ലാതെയാണ് മത്സരിക്കുന്നത്.

Related posts

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ

Aswathi Kottiyoor

കോഴിക്കോട് കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.

മുംബൈയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം; ആറു നിലകളിലേക്ക് തീപടർന്നു

Aswathi Kottiyoor
WordPress Image Lightbox