• Home
  • Kerala
  • ബിഎസ്എന്‍എല്‍ കേബിളുകള്‍ മോഷണം തുടരുന്നു, സേവനങ്ങള്‍ പൂര്‍ണ്ണമായും നിലച്ചു
Kerala Uncategorized

ബിഎസ്എന്‍എല്‍ കേബിളുകള്‍ മോഷണം തുടരുന്നു, സേവനങ്ങള്‍ പൂര്‍ണ്ണമായും നിലച്ചു

വൈക്കം : ബിഎസ്എന്‍എല്ലിന്റെ കേബിളുകള്‍ വിവിധ ഇടങ്ങളില്‍ മോഷണം പോകുന്നതായി റിപ്പോര്‍ട്ട് . വിവിധ പാലങ്ങളില്‍ നിന്നുമാണ് മോഷണം നടക്കുന്നത്. ടെലിക്കോം ജീവനക്കാര്‍ എന്ന വ്യാജേന വാഹനത്തില്‍ എത്തുന്നവരാണ് മോഷണം നടത്തുന്നത് . ചെമ്പ് ടെലിഫോണ്‍എക്‌സ്‌ചേഞ്ചിന്റെ പരിധിയിലെ മുറിഞ്ഞപുഴ പഴയ പാലത്തിലെ കേബിളുകള്‍ പൂര്‍ണ്ണമായും, വൈക്കം എക്‌സചേഞ്ചിന്റെ പരിധിയില്‍ വരുന്ന തോട്ടകം അട്ടാറ പാലത്തില്‍ നിന്ന് ഭാഗികമായും കേബിളുകള്‍ മോഷണം പോയി.

കുമരകം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ പരിധിയിലെ പാലങ്ങളില്‍ നിന്നും പൂര്‍ണ്ണമായും കേബിളുകള്‍ മുറിച്ചു കടത്തിയിട്ടുണ്ട് . ഈ കാരണം കൊണ്ട് ഈ പ്രദേശങ്ങളില്‍ ബിഎസ്എന്‍എല്‍ ലാന്റ്‌ലൈന്‍ , ബ്രോഡ്കാസ്റ്റ് സേവനങ്ങള്‍ പൂര്‍ണ്ണമായും നിലച്ചു. വീടുകളിലേയും ,സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും അടക്കം ആയിരത്തില്‍ പരം സ്ഥാപനങ്ങളില്‍ കണക്ഷനുകളെ ബാധിച്ചു. 35-40 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ബിഎസ്എന്‍എല്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അതാതു സേ്റ്റഷനുകളില്‍ പരാതി നല്‍കയിട്ടുണ്ട് .

Related posts

ശ്മശാന പരിസരത്ത് മദ്യപിക്കവേ പൊലീസെത്തി, ഗ്ലാസുമായി ആക്രമിച്ചു; എസ്ഐക്ക് പരിക്ക്

ജലദോഷ പനിയില്‍ നിന്ന് വ്യത്യസ്തമായി ഒമിക്രോണ്‍ വകഭേദം ഉണ്ടാക്കുന്ന ലക്ഷണങ്ങള്‍ ഇവ.

Aswathi Kottiyoor

ബഫർ സോൺ : വിദഗ്ധസമിതി പരിശോധന 23ന്‌ ശേഷം ആരംഭിക്കും

Aswathi Kottiyoor
WordPress Image Lightbox