27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പുറപ്പെട്ട ട്രെയിനില്‍ കയറാനായി ബോംബ് ഭീഷണി, പരിശോധനക്കിടെ ഓട്ടോപിടിച്ചെത്തി ട്രെയിനില്‍ക്കയറി.*
Uncategorized

പുറപ്പെട്ട ട്രെയിനില്‍ കയറാനായി ബോംബ് ഭീഷണി, പരിശോധനക്കിടെ ഓട്ടോപിടിച്ചെത്തി ട്രെയിനില്‍ക്കയറി.*


ഷൊര്‍ണൂരില്‍വെച്ച് ബോംബ് സ്‌ക്വാഡ് പരിശോധന നടക്കുന്ന ട്രെയിനിലേക്ക് ഒരു പേടിയുമില്ലാതെ ജയ്‌സിങ് കയറുന്നതു കണ്ടാണ് സംശയമുണര്‍ന്നത്. പരിശോധിച്ചപ്പോള്‍ ടിക്കറ്റെടുത്തത് എറണാകുളത്തുനിന്നാണെന്ന് മനസ്സിലായി. എന്നാല്‍ എറണാകുളം മുതല്‍ ഷൊര്‍ണൂര്‍ വരെ ഇയാള്‍ ട്രെയിനിലുണ്ടായിരുന്നതുമില്ല. ഇതെല്ലാംകൂടിയായപ്പോള്‍ ആര്‍.പി.എഫിന് സംശയം ബലപ്പെട്ടു. ഇതോടെ ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ബോംബ് ഭീഷണി മുഴക്കിയ കാര്യം തുറന്നു പറഞ്ഞു.ആദ്യം തന്റെ ബന്ധുവാണ് ബോംബ് ഭീഷണി മുഴക്കിയതെന്നായിരുന്നു ആര്‍.പി.എഫിനെ തെറ്റിദ്ധരിപ്പിച്ചിരുന്നത്. പിന്നീട് ഇയാളില്‍നിന്ന് സ്വിച്ച് ഓഫ് ചെയ്ത നിലയില്‍ ഒരു ഫോണ്‍ കണ്ടെത്തി. പരിശോധനയില്‍ അതിനകത്തെ സിമ്മില്‍നിന്നാണ് ബോംബ് ഭീഷണി മുഴക്കിയുള്ള ഫോണ്‍ കോള്‍ വന്നതെന്ന് കണ്ടെത്തി. ഇതോടെയാണ് ഇയാള്‍ പിടിയിലാകുന്നത്. ജയ്‌സിങ്ങിന്റെ ഫോണ്‍ കോള്‍ കാരണം മൂന്നുമണിക്കൂര്‍ വൈകിയാണ് രാജധാനി എക്‌സ്പ്രസ് പുറപ്പെട്ടത്‌.

Related posts

ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ച് ശബരിമല തീർഥാടകർ മരിച്ചു

Aswathi Kottiyoor

🛑🔰കേരളത്തിൽ മറ്റന്നാളോടെ മഴ കനയ്ക്കും;

Aswathi Kottiyoor

‘മരുന്ന് വാങ്ങാൻ ഒരു നിവൃത്തിയുമില്ല’: പെന്‍ഷന്‍ മുടങ്ങി, ഭിക്ഷ യാചിച്ച് 85 വയസുള്ള അന്നയും മറിയക്കുട്ടിയും

Aswathi Kottiyoor
WordPress Image Lightbox