ഇരിട്ടി: ഇരിട്ടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുന്നാട് നഗരസഭ ഓഫിസിനോടനുബന്ധിച്ച് ആരംഭിച്ച കുടുംബശ്രീ ജന സേവന കേന്ദ്രം @ കഫേ നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു . വൈസ്ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷനായി. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ എ.കെ. രവീന്ദ്രൻ, കെ. സോയ, കെ.സുരേഷ് , കൗൺസിലർമാരായ എ.കെ.ഷൈജു, സമിർ പുന്നാട്, ടി.വി. ശ്രിജ, കെ.നന്ദനൻ, സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ, ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപൻ മരുതിയോടൻ, കുടുംബശ്രീ മെമ്പർ സെക്രട്ടറി എം.ജി. അനിത, സി ഡി എസ് ചെയർപേഴ്സൺ നിധിന ,കെ. അനിത എന്നിവർ സംസാരിച്ചു.