ഇരിട്ടി: കേരള എക്സൈസ് വകുപ്പ് വിമുക്തിമിഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ നടന്നു വരുന്ന ലഹരി വിരുദ്ധ ക്യാംപയിൻ്റെ ഭഗമായി ഇരിട്ടി എക്സൈസ് റെയിഞ്ച് – ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പി ടി എ എന്നിവയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് മത്സരം നടത്തി. മത്സരത്തിൽ ഇരിട്ടി എക്സൈസ് ഇൻസ്പെക്ടർ സി.രജിത്തിൻ്റെ നേതൃത്വത്തിലുള്ള ഇരിട്ടി എക്സൈസ് റെയിഞ്ച് ജേതാക്കളായി.
പ്രധമാധ്യാപകൻ എം.ബാബുവിൻ്റെ നേതൃത്വത്തിലുള്ള ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പിടിഎ ടീം റണ്ണേഴ്സ് അപ് കരസ്ഥമാക്കി. എക്സൈസ് ടീമിലെ സി.രജിത്ത് മികച്ച ബാറ്റ്സ്മാനായും, കെ.കെ. ബിജു മികച്ച ബൗളറായും, റനിഷ് ഓർക്കാട്ടേരി മികച്ച കളിക്കാരനായും തെരഞ്ഞെടുക്കപ്പെട്ടു.
ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത മത്സരം ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ടി.വി. ശ്രീജ അധ്യക്ഷയായി. എക്സൈസ് ഇൻസ്പെക്ടർ സി.രജിത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമാപന യോഗം പ്രിൻസിപ്പാൾ കെ. ഇ .ശ്രീജ ഉദ്ഘാടനം ചെയ്തു. സിവിൽ എക്സൈസ് ഓഫിസർ.പി.കെ. സജേഷ് അധ്യക്ഷനായി. നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.സുരേഷ് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. പ്രധാനാധ്യാപകൻ എം.ബാബു, നഗരസഭ കൗൺസിലർ എൻ.കെ. ഇന്ദു മതി, പിടിഎ പ്രസിഡണ്ട് സന്തോഷ് കോയിറ്റി, വൈസ് പ്രസിഡണ്ട് ആർ.കെ. ഷൈജു, സിവിൽ എക്സൈസ് ഓഫിസർ ടി. നെൽസൺ, എന്നിവർ സംസാരിച്ചു.
previous post