യാത്രക്കാർ ടിക്കറ്റ് എടുക്കുമ്പോൾ മാത്രമല്ല റദ്ദാക്കുമ്പോഴും കോടികൾ കൊയ്ത് ഇന്ത്യൻ റെയിൽവേ. 2019നും 2022നും ഇടയിൽ 31 കോടിയിലധികം ടിക്കറ്റുകൾ റദ്ദായപ്പോൾ കിട്ടിയ വരുമാനം 6,297 കോടി രൂപ. ദിവസവും ശരാശരി 4.31 കോടി രൂപയുടെ നേട്ടം. കഴിഞ്ഞ 2 വര്‍ഷത്തിനിടെ വരുമാനത്തില്‍ 32% വര്‍ധന. 2019–22 കാലയളവിൽ 9.03 കോടി പേര്‍ വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്തിരുന്നില്ല. ഇതുവഴി കിട്ടിയത് 4,107 കോടി.
ട്രെയിൻ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യുന്നത് ഐആർസിടിസിയുടെ ഇ–ടിക്കറ്റ് പ്ലാറ്റ്ഫോമിലൂടെയാണ്. 2021–22ൽ ആണ് ടിക്കറ്റ് റദ്ദാക്കലിലൂടെ റെയിൽവേയ്ക്കു കിട്ടിയത് 694.08 കോടി. 2022–23 (ഡിസംബർ വരെ) സാമ്പത്തിക വർഷത്തിൽ 604.40 കോടിയും ലഭിച്ചെന്ന് പാർലമെന്റിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.