ഇരിട്ടി: ആറ് ദിവസം നീണ്ടുനിൽക്കുന്ന കിഴൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന് തുടക്കമായി. ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് തിങ്കളാഴ്ച വൈകുന്നേരം കലവറ നിറക്കൽ ഘോഷയാത്ര നടന്നു. ആചാര്യവരണം, മുളയിടൽ എന്നിവക്ക് ശേഷം ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂർമന കുബേരൻ നമ്പൂതിരിപ്പാട് കൊടിയേറ്റ് നടത്തി. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ കവിയും പ്രഭാഷകനുമായ രാജേഷ് വാര്യർ അഴീക്കോടിൻറെ പ്രഭാഷണം നടന്നു. ക്ഷേത്ര സമിതി പ്രസിഡന്റ് പി. കരുണാകരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെ വേദിയിൽ അനുമോദിച്ചു. ഇരിട്ടി നഗരസഭാ കൗൺസിലർ പി.പി. ജയലക്ഷ്മി,ക്ഷേത്രസമിതി വൈസ് പ്രസിഡന്റ് സി. പ്രഭാകരൻ, എം. ഹരേന്ദ്രനാഥ്, കെ.പി. കുഞ്ഞിനാരായണൻ മാസ്റ്റർ, രാമകൃഷ്ണൻ, എ. പ്രശാന്ത് എന്നിവർ സംസാരിച്ചു.
ചൊവ്വാഴ്ച വൈകു. 3 ന് അക്ഷരശ്ലോക സദസ്സ്, 6.30 ന് തിരുനൃത്തം, 8 ന് കണ്ണൂർ ഗോൾഡൻ ഡ്രീംസ് അവതരിപ്പിക്കുന്ന ഗാനമേള എന്നിവ നടക്കും.
previous post