24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • യോഗ പരിശീലനത്തിൽ പങ്കെടുത്തവരുടെ വീടുകളിൽ ഔഷധസസ്യ ഉദ്യാനം
Kerala

യോഗ പരിശീലനത്തിൽ പങ്കെടുത്തവരുടെ വീടുകളിൽ ഔഷധസസ്യ ഉദ്യാനം

ഇരിട്ടി : തില്ലങ്കേരി ഗ്രാമപഞ്ചായത്ത്‌,ഗവ. ആയുർവേദ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ വട്ടപ്പറമ്പിൽ യോഗ പരിശീലനത്തിൽ പങ്കെടുത്തവരുടെ വീടുകളിൽ ഔഷധസസ്യ ഉദ്യാനം തയ്യാറാക്കി.
ആരാമം ആരോഗ്യം” എന്ന പേരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, വീടുകളിലും ഓഫീസുകളിലും ഔഷധസസ്യങ്ങൾ ഒരുക്കുന്ന പദ്ധതിയുടെ ഭാഗമായാണ് വീടുകളിൽ ഔഷധച്ചെടികൾ തയ്യാറാക്കിയത്.
പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി. വിമല ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ആനന്ദവല്ലി അധ്യക്ഷത വഹിച്ചു.
ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. അനീഷ് കുമാർ ,യോഗ പരിശീലക ഡോ.കെ.വി.സനില എന്നിവർ സംസാരിച്ചു.

Related posts

സംയോജിത പുനരധിവാസ ഗ്രാമം: ആദ്യ പ്രിയ ഹോം ഇന്ന്(26 ജൂലൈ) നാടിനു സമർപ്പിക്കും

Aswathi Kottiyoor

പുതിയ റോഡുകളിൽ പൈപ്പുകൾക്കും കേബിളുകൾക്കും ഡക്ടുകൾ നിർമ്മിക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്

Aswathi Kottiyoor

സംസ്ഥാന റിബേറ്റിൽ ഖാദി മേളകൾ തുടരുന്നു; 20ന് അവസാനിക്കും

Aswathi Kottiyoor
WordPress Image Lightbox