27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • എണ്ണയ്ക്ക് ഗുണനിലവാരമില്ല, മൃത്യുഞ്ജയ ഹോമത്തിലും അഴിമതി; സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട്.*
Uncategorized

എണ്ണയ്ക്ക് ഗുണനിലവാരമില്ല, മൃത്യുഞ്ജയ ഹോമത്തിലും അഴിമതി; സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട്.*


ന്യൂഡല്‍ഹി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്ന എണ്ണയ്ക്ക് ഗുണനിലവാരമില്ലെന്ന പരാതിയുണ്ടെന്ന് ജസ്റ്റിസ് കെ.ടി ശങ്കര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശം. നിലവിലെ എണ്ണ ഉപയോഗിച്ച് വിളക്ക് കത്തിക്കുമ്പോള്‍ ശ്രീകോവിലിന് ഉള്ളില്‍ പുക കാരണം ശ്വാസം മുട്ടല്‍ ഉണ്ടാകുന്നുവെന്ന് പൂജാരിമാര്‍ പരാതി പറഞ്ഞതായും റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. മൃത്യുഞ്ജയ ഹോമം ഉള്‍പ്പടെയുള്ള വഴിപാടുകള്‍ക്ക് പൂജ സാധനം വാങ്ങുന്നതില്‍ അഴിമതി ഉണ്ടെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിയിലുള്ള ചില ക്ഷേത്രങ്ങളില്‍ മാത്രമേ വിളക്ക് കത്തിക്കുന്നതിനായി വെളിച്ചെണ്ണ ഉപയോഗിക്കുന്നുള്ളു. മിക്ക ക്ഷേത്രങ്ങളിലും എള്ളെണ്ണയാണ് ഉപയോഗിക്കുന്നത്. ചുറ്റുവിളക്കിനായി ഉപയോഗിക്കുന്ന വിളക്കെണ്ണ ഗുണനിലവാരം ഇല്ലാത്ത ഉപയോഗശൂന്യമായ എണ്ണയാണ്.ക്ഷേത്രങ്ങള്‍ക്കുള്ളിലെ വിളക്കില്‍ തിരി തെളിക്കുന്നതിന് വെളിച്ചണ്ണയും, നെയ്യും ഉപയോഗിക്കാമെന്ന് വ്യക്തമാക്കി ശബരിമല തന്ത്രി കണ്ഠരര് രാജീവര് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയ കത്തും ജസ്റ്റിസ് കെ ടി ശങ്കരന്‍ സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടിന് ഒപ്പം ചേര്‍ത്തിട്ടുണ്ട്. ക്ഷേത്രങ്ങളില്‍ വിളക്ക് കത്തിക്കുന്നതിന് വെളിച്ചെണ്ണ ഉപയോഗിക്കാന്‍ കഴിയുമോ എന്ന കാര്യം പരിശോധിക്കണം. ഇക്കാര്യത്തില്‍ തന്ത്രി, മത പണ്ഡിതര്‍ എന്നിവരുടെ അഭിപ്രായം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തേടണമെന്നാണ് ജസ്റ്റിസ് കെ ടി ശങ്കരന്റെ ശുപാര്‍ശ.

മൃത്യുഞ്ജയ ഹോമത്തിലും അഴിമതി. സാധനങ്ങള്‍ വാങ്ങാന്‍ സബ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തരുത്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ പൂജ സാധനങ്ങള്‍ വാങ്ങുന്നതില്‍ അഴിമതിയും, ക്രമക്കേടും നടക്കുന്നു ക്ഷേത്രങ്ങളിലെ പ്രധാന വഴിപാടായ മൃത്യുഞ്ജയ ഹോമത്തിന്റെ പൂജ സാധനങ്ങള്‍ വാങ്ങുന്നതിലുള്ള ക്രമക്കേട് ഉദാഹരണ സഹിതം റിപ്പോര്‍ട്ടില്‍ ജസ്റ്റിസ് കെ ടി ശങ്കരന്‍ വിശദീകരിച്ചിട്ടുണ്ട്.

ഒരു ക്ഷേത്രത്തില്‍ ഒരു ദിവസം 50 മൃത്യുഞ്ജയ ഹോമത്തിന് നടത്തുകയാണെങ്കില്‍ 50 പൂജയ്ക്ക് ആവശ്യമായ പൂജ സാധനങ്ങള്‍ ആവശ്യമില്ല. വളരെ കുറച്ച് പൂജ സാധനങ്ങള്‍ മാത്രമേ ആവശ്യമുള്ളു. എന്നാല്‍ 50 മൃത്യുഞ്ജയ ഹോമത്തിനുള്ള സാധനങ്ങള്‍ വാങ്ങിയതായി കണക്കെഴുതും. ഇതിലൂടെ പൂജ സാധനം നല്‍കുന്ന വ്യക്തിക്ക് ലാഭം ഉണ്ടാകുന്നു. ലാഭത്തിന്റെ പങ്ക് ദേവസ്വം ഉദോഗസ്ഥര്‍ക്കും ലഭിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മിക്ക വഴിപാടുകളും ഈ രീതിയില്‍ അഴിമതി നടക്കുന്നതായി ഭക്തര്‍ വിശ്വസിക്കുന്നു. ഭക്തരെ ചൂഷണം ചെയ്യാതെ അവരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് പൂജ നടക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡ് ഉറപ്പ് വരുത്തണമെന്നാണ് ജസ്റ്റിസ് ശങ്കരന്‍ തന്റെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.ടി ശങ്കരന്റെ മറ്റൊരു ശുപാര്‍ശ. ക്ഷേത്രങ്ങളിലെ പൂജ സ്റ്റാളുകളില്‍ വില്‍ക്കുന്ന പൂജ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിലവില്‍ സംവിധാനം ഇല്ല. പല ക്ഷേത്രങ്ങളിലും ഗുണനിലവാരം കുറഞ്ഞ നെയ്യും എള്ളെണ്ണയും ആണ് വില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ പൂജാസാധനങ്ങള്‍ വാങ്ങുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കാനാണ് ജസ്റ്റിസ് കെ ടി ശങ്കരനെ സുപ്രീം കോടതി ചുമതലപ്പെടുത്തിയത്. തങ്ങളുടെ കീഴിലുള്ള 1200-ഓളം ക്ഷേത്രങ്ങളില്‍ പൂജാസാധനങ്ങള്‍ കേന്ദ്രീകൃത സംവിധാനത്തില്‍നിന്ന് വാങ്ങണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഗുണമേന്മയുള്ള പൂജാസാധനങ്ങള്‍ വാങ്ങാന്‍ എന്തൊക്കെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം എന്നത് സംബന്ധിച്ച മാര്‍ഗരേഖ തയ്യാറാക്കാന്‍ ജസ്റ്റിസ് കെ ടി ശങ്കരനെ ചുമതലപ്പെടുത്തിയത്. കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് കെ.ടി. ശങ്കരന്‍ നിലവില്‍ കേന്ദ്ര നിയമ കമ്മീഷന്‍ അംഗമാണ്.

Related posts

*അടയ്ക്കാത്തോട്ടില്‍ ബസ്കാരും ഓട്ടോറിക്ഷ തൊഴിലാളികളും തമ്മില്‍ തര്‍ക്കം*

Aswathi Kottiyoor

ഇരുചക്ര വാഹനത്തിൽ 12 വയസ്സിൽ താഴെയുള്ള കുട്ടിക്ക് ഇളവ്; റോഡ് ക്യാമറയിൽ പിഴ 20 മുതൽ.*

നടനും കണ്ണൂർ സ്‌ക്വാഡ് സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിൻ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox