ഇരിട്ടി: വൈദ്യുതി ചാർജ്ജ് വർദ്ധന – നികുതി വർദ്ധന നിർദ്ദേശങ്ങൾ പിൻവലിക്കുക, ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയേറ്റ് ധർണ്ണയുടെ പ്രചരണാർത്ഥം മലയോരത്തെ വിവിധ മേഖല കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ 20, 21 തിയ്യതികളിൽ സമര പ്രഖ്യാപന വാഹന പ്രചരണ ജാഥ നടത്തും. 20ന് രാവിലെ 9 ന് പേരാവൂർ ടൗണിൽ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എ.സുധാകരൻ ജാഥാ ലീഡർ ആയിരിക്കും. 37 സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം 21 ന് വൈകുന്നേരം 7 ന് മട്ടന്നൂരിൽ സമാപിക്കും. സമാപന സമ്മേളനം സമിതി ജില്ലാ വൈസ് പ്രസിഡൻ്റ് കെ.കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. എല്ലാ തലത്തിലുള്ള വില വർദ്ധനവ് മൂലം പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് വ്യാപാരികളെന്നും ഹെൽത്ത് കാർഡിൻ്റെ പേരിൽ ഹോട്ടലുടമകളെ പീഡിപ്പിക്കുകയാണെന്നും ഭാരവാഹികളായ. കെ.കെ. രാമചന്ദ്രൻ, എ.സുധാകരൻ, അയ്യൂബ് പൊയിലൻ, സി.കെ. സതീശൻ, മനോജ് താഴെ പുരയിൽ, പി.പി. മൂസ ഹാജി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു
previous post