21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • *വിശ്വനാഥന്റെ മരണം: ആത്മഹത്യക്ക് മുന്നേ സംസാരിച്ച ആറുപേരെ തിരിച്ചറിഞ്ഞു.*
Kerala

*വിശ്വനാഥന്റെ മരണം: ആത്മഹത്യക്ക് മുന്നേ സംസാരിച്ച ആറുപേരെ തിരിച്ചറിഞ്ഞു.*

കോഴിക്കോട് > ആദിവാസി യുവാവ് വിശ്വനാഥന്‍ ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് സംസാരിച്ച ആറുപേരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇവര്‍ വിശ്വനാഥനെ തടഞ്ഞുവെച്ച ആളുകള്‍ അല്ലെന്നും, വിവരം അറിയാന്‍ സംസാരിച്ചവര്‍ ആണെന്നുമാണ് അന്വേഷണ സംഘത്തില്‍ നിന്നും ലഭിക്കുന്ന വിവരം.

വിശ്വനാഥനെ തടഞ്ഞുവെച്ച സമയത്ത് ആശുപത്രിയില്‍ ഉണ്ടായ രോഗികളുടെ കൂട്ടിരിപ്പുകാരാണ് ഇവരെന്ന് എസിപി കെ സുദര്‍ശന്‍ അറിയിച്ചു. അതേസമയം, കഴിഞ്ഞ ദിവസം വിശ്വനാഥന്‍ ധരിച്ചിരുന്ന ഷര്‍ട്ട് പോലീസ് കണ്ടെത്തിയിരുന്നു. വിശ്വനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പറമ്പില്‍ നിന്നാണ് ഷര്‍ട്ട് കണ്ടെത്തിയത്.

വയനാട്ടിലെത്തിയ പ്രത്യേക അന്വേഷണ സംഘം വിശ്വനാഥന്റെ അമ്മയുടെയും സഹോദരന്റെയും മൊഴി എടുത്തിരുന്നു. മൃതദേഹത്തില്‍ ഷര്‍ട്ട് ഇല്ലാത്തതിനാല്‍, കൊന്നു കെട്ടിത്തൂക്കി എന്ന പരാതി ബന്ധുക്കള്‍ ആദ്യഘട്ടത്തില്‍ ഉന്നയിച്ചിരുന്നു. അതിനിടെ, വിശ്വനാഥന്റെ മരണത്തില്‍ റീ പോസ്റ്റുമോര്‍ട്ടം എന്ന ആവശ്യത്തില്‍ നിന്ന് കുടുംബം പിന്‍മാറിയതായി പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Related posts

ലഹരി വസ്‌തുക്കള്‍ ഉപയോഗിച്ച്‌ വാഹനമോടിക്കുന്നവര്‍ക്ക് കേരള പൊലീസിന്റെ ‘പവര്‍ ബ്രേക്ക്’.

Aswathi Kottiyoor

തണുപ്പ് തേടി പാമ്പുകള്‍ കൂട്ടത്തോടെ പുറത്തേക്കിറങ്ങുന്ന സമയം; ജാഗ്രത വേണമെന്ന് വനം വകുപ്പ്‌

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 12,294 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox