22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഇന്ന് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത
Kerala

ഇന്ന് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത

കേരള തീരത്ത് വെള്ളിയാഴ്ച രാത്രി 08:30 വരെ 1.5 മുതൽ 2.0 മീറ്റർ വരെ, ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും അറിയിപ്പിൽ പറയുന്നു.

Related posts

കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു

Aswathi Kottiyoor

ഹെവി വാഹന ഡ്രൈവർമാർക്ക് സീറ്റ് ബെൽറ്റ്: സമയപരിധി ഒക്ടോബർ 30 വരെ നീട്ടി

Aswathi Kottiyoor

പുതിയ പാസ്പോർട്ടിനായി അപേക്ഷ നൽകിയാൽ വരുന്ന പൊലീസ് വേരിഫിക്കേഷൻ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടിയുമായി കേരള പൊലീസ്.

Aswathi Kottiyoor
WordPress Image Lightbox