• Home
  • Kelakam
  • ഗുണനം ഇനി എന്തെളുപ്പം പ്രകാശനം ശനിയാഴ്ച
Kelakam

ഗുണനം ഇനി എന്തെളുപ്പം പ്രകാശനം ശനിയാഴ്ച


മട്ടന്നൂർ: മട്ടന്നൂർ ജയകേരള, എം മീഡിയ എന്നിവയുടെ ആഭിമുഖ്യത്തിൽ കെ.കെ. കീറ്റുകണ്ടിയുടെ, ഗുണനം ഇനി എന്തെളുപ്പം എന്ന ബാലസാഹിത്യ ഗണിതകൃതി ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക വിദ്യാലയത്തിൽ അഡ്വ. സജീവ് ജോസഫ് എം.എൽ.എ പ്രകാശനം ചെയ്യും.
റേഡിയോ മലബാർ സ്റ്റേഷൻ ഡയറക്ടർ കൃഷ്ണകുമാർ കണ്ണോത്ത് ആദ്യപ്രതി ഏറ്റുവാങ്ങും. ചടങ്ങിൽ മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് മാസ്റ്റർ അധ്യക്ഷതവഹിക്കും.
നഗരസഭ മുൻ വൈസ് ചെയർമാൻ പി. പുരുഷോത്തമൻ മുഖ്യാതിഥി ആയിരിക്കും. കൈരളി ബുക്സ് പത്രാധിപർ
സുകുമാരൻ പെരിയച്ചൂർ പുസ്തകപരിചയം നടത്തും. സാമൂഹ്യ- സാംസ്കാരിക
രംഗത്തെ പ്രഗൽഭർ സംബന്ധിക്കും. കൈരളി ബുക്സ് ആണ് പ്രസാധകർ.

Related posts

മഞ്ഞളാംപുറത്തെ നെല്ലിക്കുന്നേൽ അന്നമ്മ നിര്യാതയായി.

Aswathi Kottiyoor

യുവാവിനെ തട്ടിക്കൊണ്ടുപോകൽ കാമുകന്‌ ക്വട്ടേഷൻ; ബിരുദ വിദ്യാർഥിനിയടക്കമുള്ളവർ റിമാൻഡിൽ, ആറ്‌ പേർക്കായി തിരച്ചിൽ തുടരുന്നു.

Aswathi Kottiyoor

ചെട്ടിയാംപറമ്പ് ഗവ: യുപി സ്കൂൾ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox