27.2 C
Iritty, IN
July 3, 2024
  • Home
  • Kerala
  • സഫലമീ യാത്ര’ : ജീവൻരക്ഷാ പരിശീലനം വ്യാപകമാക്കണം
Kerala

സഫലമീ യാത്ര’ : ജീവൻരക്ഷാ പരിശീലനം വ്യാപകമാക്കണം

കണ്ണൂർ: അപകടങ്ങളിലും അത്യാഹിത ഘട്ടങ്ങളിലും പ്രാഥമികമായി നൽകേണ്ട ജീവൻരക്ഷാപരിശീലനം വ്യാപകമാക്കണമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഒഫീഷ്യൽ ഇൻസ്ട്രക്ടർ ഡോ.സുൽഫിക്കർ അലി പറഞ്ഞു. വാഹനങ്ങളിലും പൊതുനിരത്തുകളിലും അപകടങ്ങളും അത്യാഹിതങ്ങളും സാധാരണമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജീവൻ രക്ഷാ പരിശീലനം അത്യാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കണ്ണൂർ റെയിൽവേ പൊലീസ് ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ‘സഫലമീ യാത്ര’ എന്ന പരിപാടിയിൽ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. ആർ.പി.എഫ് ഇൻസ്‌പെക്ടർ ബിനോയ് ആന്റണി അദ്ധ്യക്ഷത വഹിച്ചു. റെയിൽവേ സ്​റ്റേഷൻ മാനേജർ സജിത് കുമാർ, സബ് ഇൻസ്‌പെക്ടർ പി.കെ. അക്ബർ, ഇ. വിപിൻ എന്നിവർ പ്രസംഗിച്ചു.

Related posts

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സ്വന്തമായി പാചകവാതക ഗോഡൗണും വിതരണകേന്ദ്രവും ഒരുങ്ങുന്നു

Aswathi Kottiyoor

ചരിത്രത്തിൽ ആദ്യം; രവി പിള്ളയുടെ ഹെലികോപ്റ്ററിന് ഗുരുവായൂരിൽ വാഹനപൂജ.

Aswathi Kottiyoor

യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ൽ പ​ഠ​നം മു​ട​ങ്ങി​യ​വ​ർ​ക്കാ​യി ഉ​സ്ബ​ക്കി​സ്ഥാ​നി​ൽ 2,000 മെ​ഡി​ക്ക​ൽ സീ​റ്റു​ക​ൾ

Aswathi Kottiyoor
WordPress Image Lightbox