25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മുഖ്യമന്ത്രിക്ക് ഇന്നും കനത്ത സുരക്ഷ: മസ്കറ്റ് ഹോട്ടലിലേക്കുള്ള യാത്രയിൽ മറ്റു വാഹനങ്ങൾ തടഞ്ഞു
Kerala

മുഖ്യമന്ത്രിക്ക് ഇന്നും കനത്ത സുരക്ഷ: മസ്കറ്റ് ഹോട്ടലിലേക്കുള്ള യാത്രയിൽ മറ്റു വാഹനങ്ങൾ തടഞ്ഞു

തിരുവനന്തപുരം: വിമർശനങ്ങൾക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയന് ഇന്നും കനത്ത സുരക്ഷ. ക്ലിഫ് ഹൗസിൽ നിന്നും മസ്കറ്റ് ഹോട്ടലിലേക്കുള്ള യാത്രയിൽ മറ്റ് വാഹനങ്ങൾ തടഞ്ഞു. സെക്രട്ടറിമാരുടെ യോ​ഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി മസ്കറ്റ് ഹോട്ടലിൽ എത്തിയത്. അതേസമയം, മുഖ്യമന്ത്രിയുടെ സുരക്ഷ വിവാദത്തില്‍ വിമര്‍ശനം കനക്കുകയാണ്.

മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കാൻ വേണ്ടി മകന്‍റെ മരുന്ന് വാങ്ങാന്‍ പോയ അച്ഛനെ തടഞ്ഞ സംഭവം വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കാലടി കാഞ്ഞൂരിൽ കഴിഞ്ഞ ദിവസം സംഭവം ഉണ്ടായത്. നെടുമ്പാശ്ശേരി വിമനത്താവളത്തിൽ പോയി മടങ്ങുമ്പോഴാണ് കോട്ടയം സ്വദേശിയായ ശരത്തിന്‍റെ നാല് വയസ്സുള്ള കുഞ്ഞിന് പനി ശക്തമായത്.

ഞായറാഴ്ച ആയതിനാൽ ഏറെ അന്വേഷിച്ചാണ് കാഞ്ഞൂരിൽ കട കണ്ടുപിടിച്ചത്. മരുന്ന് വാങ്ങാൻ വാഹനം നിർത്താൻ നോക്കിയപ്പോൾ ആദ്യം പൊലീസ് സമ്മതിച്ചില്ല. അതുവഴി മുഖ്യമന്ത്രി കടന്നുപോകുന്നു എന്നതായിരുന്നു കാരണം.

Related posts

പ്രവാസികൾക്കായി ഓൺലൈൻ റവന്യു അദാലത്ത് നടത്താൻ പ്രവാസി മിത്രം സ്ഥാപിക്കും: റവന്യു മന്ത്രി

Aswathi Kottiyoor

മലയാള ഭാഷാ ബിൽ: അംഗീകാരത്തിന് ഇനി വേണ്ടത് കേന്ദ്ര വിദ്യാഭ്യാസവകുപ്പിന്റെ അനുമതി.

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox