25.9 C
Iritty, IN
July 1, 2024
  • Home
  • Kelakam
  • ആലപ്പുഴയിൽ കെഎസ്ആർടിസി ബസ്സിടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം
Kelakam Uncategorized

ആലപ്പുഴയിൽ കെഎസ്ആർടിസി ബസ്സിടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

ഹരിപ്പാട് : കെഎസ്ആർടിസി ബസ്സിനടിയിൽപ്പെട്ട് വയോധികന് ദാരുണാന്ത്യം. പള്ളിപ്പാട് വടക്കേക്കര കിഴക്ക് കറുകയിൽ മണിയൻ (76) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ പൊയ്യക്കര ജംഗ്ഷന് സമീപത്താണ് അപകടമുണ്ടായത്.

പൊടിമില്ലിൽ സഹായിയായി ജോലി ചെയ്തിരുന്ന മണിയൻ മില്ലിലേക്ക് സൈക്കിളിൽ പോകുന്ന വഴി ആണ് അപകടത്തിൽ പെട്ടത്. ഹരിപ്പാട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് സൈക്കിളിൽ തട്ടുകയും തുടർന്ന് മണിയൻ ബസിനടിയിലേക്ക് വീഴുകയും ആയിരുന്നു. സംഭവ സ്ഥലത്തു വെച്ച് തന്നെ മരണമടഞ്ഞു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ആനന്ദവല്ലി.മക്കൾ : രത്നമ്മ, ഓമനക്കുട്ടൻ, സന്തോഷ്, സതി. മരുമക്കൾ : ശ്രീകുമാർ, ഉഷാകുമാരി, സന്ധ്യ , പരേതനായ ഉദയൻ.

Related posts

ഇരിട്ടിഉപജില്ല കായികമേള സമാപിച്ചു. ഇരട്ട കിരീടം നേടി തൊണ്ടിയിൽ സെൻ്റ് ജോൺസ് യു പി സ്കൂൾ

Aswathi Kottiyoor

അപേക്ഷ ക്ഷണിച്ചു

Aswathi Kottiyoor

വയനാട്ടില്‍ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി;ലോണ്‍ ആപ്പ് ഭീഷണിയെന്ന് സംശയം

Aswathi Kottiyoor
WordPress Image Lightbox