27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വിദേശത്ത് കയറ്റി അയക്കുവാൻ തരത്തിലുള്ള ഗുണമേന്മയോടെ പാൽ ഉൽപന്നങ്ങൾ നിർമ്മിക്കുവാൻ സംസ്ഥാനത്തിന് കഴിയണമെന്നും,ഇതിലൂടെ കർഷകർക്ക് അർഹമായ വരുമാനം ലഭ്യമാക്കുവാനും സാധിക്കുമെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി.*
Uncategorized

വിദേശത്ത് കയറ്റി അയക്കുവാൻ തരത്തിലുള്ള ഗുണമേന്മയോടെ പാൽ ഉൽപന്നങ്ങൾ നിർമ്മിക്കുവാൻ സംസ്ഥാനത്തിന് കഴിയണമെന്നും,ഇതിലൂടെ കർഷകർക്ക് അർഹമായ വരുമാനം ലഭ്യമാക്കുവാനും സാധിക്കുമെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി.*


പടവ് 2023 സംസ്ഥാന ക്ഷീരകർഷകസംഗമത്തിന്റെ അഞ്ചാം ദിവസം ക്ഷീരസംഘം ജീവനക്കാർക്കും സഹകാരികൾക്കുമുള്ള ശില്പശാലയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പാലിന്റെ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനും ക്ഷീര കർഷക്കരുടെ ഉൽപ്പാദന ചിലവ് കുറക്കുന്നതിനും പശുകളെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും നൂതനമാർഗങ്ങൾ അവലംബിക്കുന്നതിന് സാമ്പത്തിക സഹായം ഉറപ്പാക്കണമെന്നും മന്ത്രി കൂട്ടി ചേർത്തു.
പാൽ ഉൽപന്നങ്ങളുടെ വിപണിയായി ഇന്ത്യ മാറുകയാണ് ഈ സാധ്യത ക്ഷീര കർഷകർ പരമാവധി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

മണ്ണുത്തി വെറ്ററിനറി ക്യാമ്പസിൽ നടന്ന ചടങ്ങിൽ ബഹു എം എൽ എ തൃശ്ശൂർ
പി ബാലചന്ദ്രന്റെ അദ്ധ്യക്ഷനായ ചടങ്ങിൽ ബഹു മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജ ചിഞ്ചു റാണി സന്നിഹിതയായി. പ്രസ്തുത ചടങ്ങ് ബഹു വൈദ്യത മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.

ബഹു ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ്, കേരള ക്ഷീരകർഷക ക്ഷേമനിധി ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ, കേരള ബാങ്ക് ചെയർമാൻ എം.കെ.കൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ക്ഷീരസഹകാരികൾ – കർത്തവ്യങ്ങൾ, അവകാശങ്ങൾ, അധികാരങ്ങൾ എന്ന വിഷയത്തിൽ റിട്ടയേഡ് ഡെപ്യൂട്ടി ഡയറക്ടർ എസ്.പി.ശിവകുമാരൻ തമ്പി , സഹകരണനയവും ക്ഷീരസംഘങ്ങളുടെ പ്രൊഫഷണൽ കാര്യ നിർവ്വഹണവും എന്ന വിഷയത്തിൽ കണ്ണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റിവ് മാനേജ് മെന്റിലെ അസിസ്റ്റന്റ് പ്രൊഫസർ വി.എൻ.ബാബു, ക്ഷീരസഹകരണ പ്രസ്ഥാനങ്ങൾ മികവിന്റെ പാതയിലേക്ക് വിഷൻ 2030 എന്ന വിഷയത്തിൽ വെള്ളാനിക്കര കാർഷിക സർവ്വകലാശാലയിലെ പ്രൊഫസർ ഡോ.ഇ.ജി.രഞ്തിത്ത് കുമാർ എന്നിവർ ക്ലാസുകൾ അവതരിപ്പിച്ചു. ചർച്ചയുടെ മോഡറേറ്ററായി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശാലിനി ഗോപിനാഥ് പങ്കെടുത്തു. കൂടാതെ ചർച്ച ക്രോഡീകരണം നടത്തിയത് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ രാംഗോപാൽ. വടക്കാഞ്ചേരി മുൻസിപ്പാലിറ്റി ചെയർമാൻ പി.എൻ.സുരേന്ദ്രൻ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുമിനി കൈലാസ്, മിൽമ തിരുവനന്തപുരം മേഖലയുടെ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം കെ.ആർ.മോഹനൻപിള്ള, മിൽമ തിരുവനന്തപുരം മേഖലയുടെ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം വി.എസ്. പത്മകുമാർ, മിൽമ എറണാകുളം മേഖലയുടെ ഭരണസമിതിയംഗം ജോൺ തെരുവത്ത്, മിൽമ മലബാർ മേഖലയുടെ ഭരണസമിതിയംഗം സനോജ് എസ്, വാണിയമ്പാറ ക്ഷീര സംഘം പ്രസിഡന്റ് മാത്യു നൈനാൻ, മാന്ദാമംഗലം ക്ഷീരസംഘം സെക്രട്ടറി അഡ്വ. ഡേവിസ് കണ്ണൂക്കാടൻ, പാലാഴി ക്ഷീരസംഘം സെക്രട്ടറി മിനി എൻ, കേരളശ്ശേരി സെന്റർ ക്ഷീരസംഘം രജനി എ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിന് ഒല്ലൂക്കര ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിനി പ്രദീപ്കുമാർ സ്വാഗതവും, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വർക്കി ജോർജ്ജ് നന്ദിയും പറഞ്ഞു.

Related posts

സഹോദരിമാരുടെ മരണം കൊലപാതകമെന്ന് പൊലീസ്.

Aswathi Kottiyoor

ഇന്ത്യൻ വിദ്യാര്‍ഥികളുടെ എണ്ണം കാനഡ നിജപ്പെടുത്തുമോ; പിആര്‍ എന്താകും?: ആശങ്ക…

Aswathi Kottiyoor

അടക്കാത്തോട് മൃഗാശുപത്രി റോഡ് ഉദ്ഘാടനം നടത്തി

Aswathi Kottiyoor
WordPress Image Lightbox