26.7 C
Iritty, IN
June 29, 2024
  • Home
  • Uncategorized
  • ഗർഭിണിയായ യുവതിക്ക് ഇൻസുലിൻ നൽകിയതില്‍ പിഴവെന്ന് ആരോപണം; സ്വകാര്യ ആശുപത്രിക്ക് നേരെ ആക്രമണം
Uncategorized

ഗർഭിണിയായ യുവതിക്ക് ഇൻസുലിൻ നൽകിയതില്‍ പിഴവെന്ന് ആരോപണം; സ്വകാര്യ ആശുപത്രിക്ക് നേരെ ആക്രമണം


കഴിഞ്ഞ വെള്ളിയാഴ്ച ആശുപത്രിയിലെത്തി ഇൻസുലിൻ എടുത്തപ്പോൾ അളവിൽ കൂടുതൽ ഇൻസുലിൻ എടുത്തതായിരുന്നു പ്രശ്നങ്ങൾക്ക് കാരണം എന്ന് ബന്ധുക്കൾ പറയുന്നു.
ഗർഭിണിയായ യുവതിക്ക് ഇൻസുലിൻ നൽകിയതില്‍ പിഴവെന്ന് ആരോപണം; സ്വകാര്യ ആശുപത്രിക്ക് നേരെ ആക്രമണം
കഴിഞ്ഞ വെള്ളിയാഴ്ച ആശുപത്രിയിലെത്തി ഇൻസുലിൻ എടുത്തപ്പോൾ അളവിൽ കൂടുതൽ ഇൻസുലിൻ എടുത്തതായിരുന്നു പ്രശ്നങ്ങൾക്ക് കാരണം എന്ന് ബന്ധുക്കൾ പറയുന്നു.
തിരുവനന്തപുരം: ഗർഭിണിയായ യുവതിക്ക് ഇൻസുലിൻ നൽകിയതില്‍ പിഴവ് പറ്റിയെന്ന് ആരോപിച്ച് നെയ്യാറ്റിൻകരയിൽ സ്വകാര്യ ആശുപത്രിക്ക് നേരെ ആക്രമണം. പൂവാർ പഴയകട റോയൽ പ്രവർത്തിക്കുന്ന റോയൽ മെഡിസിറ്റി ആശുപത്രിക്ക് നേരെയാണ് ആക്രമണം നടന്നത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പഴയകട സ്വദേശി ആതിര(28) ഗർഭധാരണത്തെ തുടർന്ന് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ആയിരുന്നു ചികിത്സ തേടിയിരുന്നത്. ആതിരയ്ക്ക് ഷുഗര്‍ കൂടുതൽ ആയതിനാൽ എസ് എ ടി ആശുപത്രി നിർദ്ദേശിച്ച പ്രകാരം വീടിനു സമീപത്തെ റോയൽ മെഡിസിറ്റി ആശുപത്രിയിൽ ഇൻസുലിൻ എടുക്കാൻ വരുന്നത് പതിവായിരുന്നു.വെള്ളിയാഴ്ച ഇൻസുലിൻ എടുത്തപ്പോൾ അളവിൽ കൂടുതൽ ഇൻസുലിൻ എടുത്തതായിരുന്നു പ്രശ്നങ്ങൾക്ക് കാരണം എന്ന് ബന്ധുക്കൾ പറയുന്നു. ആശുപത്രി ജീവനക്കാര്‍ ആതിരയ്ക്ക് നാല് യൂണിറ്റ് ഇൻസുലിൻ അധികം എടുത്തതായി ആണ് പൂവാർ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പറയുന്നത്. അമിത പ്രമേഹം ഉള്ളതിനാൽ രണ്ടു തരത്തിലുള്ള ഇൻസുലിനുകാളാണ് എസ് എ റ്റി ആശുപത്രിയിലെ ഡോക്ടർമാർ ആതിരയ്ക്ക് നിർദ്ദേശിച്ചിരുന്നത്. അതിനാൽ റോയൽ ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന ഡ്യൂട്ടി നേഴ്സ് ഡോക്ടറെ കണ്ടതിനു ശേഷം ഇൻസുലിൻ എടുക്കാൻ ആതിരയോട് നിർദ്ദേശിച്ചിരുന്നുവെങ്കിലും ഇത് ഇവർ മുഖവിലക്കെടുത്തില്ല എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

Related posts

കാഞ്ചിയാര്‍ കൊലപാതകം; ഭര്‍ത്താവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം.*

Aswathi Kottiyoor

മഹാരാജാസ് കോളേജ് ഉടൻ തുറക്കും, പുതിയ തീരുമാനങ്ങളിങ്ങനെ; വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം ഇന്ന്

Aswathi Kottiyoor

അക്രഡിറ്റഡ് എഞ്ചിനീയര്‍,ഓവര്‍സിയര്‍ നിയമനം

Aswathi Kottiyoor
WordPress Image Lightbox