ഡൽഹി: ഇന്ത്യയിൽ10,000ത്തിലധികം കുട്ടികൾ തെരുവിൽ താമസിക്കുന്നതായി കണക്കുകൾ. ലോക്സഭയിലെ ഒരു ചോദ്യത്തിന് മറുപടിയായി വനിതാ, ശിശു വികസന മന്ത്രി സ്മൃതി ഇറാനിയാണ് ഈ കണക്ക് നൽകിയത്.
രാജ്യത്ത് തെരുവിൽ 19,546 കുട്ടികൾ കഴിയുന്നുണ്ട്. അതിൽ 10,401 കുട്ടികൾ മാതാപിതാക്കൾക്കൊപ്പമാണ് തെരുവിൽ താമസിക്കുന്നത്. 8,263 കുട്ടികൾ പകൽ തെരുവിൽ കഴിയുകയും രാത്രിയിൽ വീട്ടിലേക്ക് മടങ്ങുകയും ചെയ്യുന്നു. 882 കുട്ടികൾ തെരുവിൽ ഒറ്റയ്ക്ക് താമസിക്കുന്നതായും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.