23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ശ​മ്പ​ളം ന​ല്‍​കാ​നാവുന്നി​ല്ലെ​ങ്കി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി അ​ട​ച്ചുപൂ​ട്ടി​ക്കൂ​ടേ​യെ​ന്നു ഹൈ​ക്കോ​ട​തി
Kerala

ശ​മ്പ​ളം ന​ല്‍​കാ​നാവുന്നി​ല്ലെ​ങ്കി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി അ​ട​ച്ചുപൂ​ട്ടി​ക്കൂ​ടേ​യെ​ന്നു ഹൈ​ക്കോ​ട​തി

കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​മ്പ​​​ളം അ​​​ടു​​​ത്ത ബു​​​ധ​​​നാ​​​ഴ്ച​​​യ്ക്ക​​​കം ന​​​ല്‍​ക​​​ണ​​​മെ​​​ന്നു നി​​​ര്‍​ദേ​​ശി​​​ച്ച ഹൈ​​​ക്കോ​​​ട​​​തി, ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്ക് ശ​​​മ്പ​​​ളം ന​​​ല്‍​കാ​​​ന്‍ സാ​​​ധി​​​ക്കു​​​ന്നി​​​ല്ലെ​​​ങ്കി​​​ല്‍ സ്ഥാ​​​പ​​​നം അ​​​ട​​​ച്ചുപൂ​​​ട്ടി​​​ക്കൂ​​​ടേ എ​​​ന്നു വാ​​​ക്കാ​​​ല്‍ ചോ​​​ദി​​​ച്ചു. ശ​​​മ്പ​​​ള​​​വി​​​ത​​​ര​​​ണം വൈ​​​കു​​​ന്ന​​​തി​​​നെ​​​തി​​​രേ കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ ആ​​​ര്‍. ബാ​​​ജി ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ളി​​​ല്‍ ജ​​​സ്റ്റീ​​​സ് സ​​​തീ​​​ഷ് നൈ​​​നാ​​​നാ​​ണ് ഇ​​​തു പ​​​റ​​​ഞ്ഞ​​​ത്.

പ്ര​​​തി​​​ദി​​​നം 26 ല​​​ക്ഷം പേ​​​ര്‍ യാ​​​ത്ര​​യ്​​​ക്കാ​​​യി കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​യെ ആ​​​ശ്ര​​​യി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും സ്ഥാ​​​പ​​​നം പൂ​​​ട്ടി​​​യാ​​​ല്‍ അ​​​വ​​​രെ ബാ​​​ധി​​​ക്കു​​​മെ​​​ന്നും കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചെ​​​ങ്കി​​​ലും കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി പൂ​​​ട്ടി​​​യാ​​​ല്‍ യാ​​​ത്ര​​​ക്കാ​​​ര്‍ വേ​​​റെ വ​​​ഴി ക​​​ണ്ടെ​​​ത്തി​​​ക്കോ​​​ളു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ മ​​​റു​​​പ​​​ടി. വി​​​ആ​​​ര്‍​എ​​​സ് എ​​​ടു​​​ത്തു പോ​​​കാ​​​ന്‍ ത​​​യാ​​​റാ​​​ണെ​​ന്നു ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും പ​​​റ​​​ഞ്ഞു.

ശ​​​മ്പ​​​ള​​​ത്തി​​​ന്‍റെ 45-50 ശ​​​ത​​​മാ​​​നം എ​​​ല്ലാ​ മാ​​​സ​​​വും അ​​​ഞ്ചാം തീ​​​യ​​​തി​​​ക്കു മു​​​മ്പ് ന​​​ല്‍​കാ​​​ന്‍ ത​​​യാ​​​റാ​​​ണെ​​​ന്നും ബാ​​​ക്കി​ തു​​​ക സ​​​ര്‍​ക്കാ​​​ര്‍ 50 കോ​​​ടി ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്‍​കു​​​ന്ന​​​തി​​​ന്‍റെ തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സം ന​​​ല്‍​കാ​​​മെ​​​ന്നും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്‍​കി​​​യി​​​രു​​​ന്നു.

ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്ക് ശ​​​മ്പ​​​ളം കൊ​​​ടു​​​ക്കാ​​​ന്‍ അ​​​ടു​​​ത്ത ഏ​​​പ്രി​​​ല്‍ മു​​​ത​​​ല്‍ ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്‍​കി​​​ല്ലെ​​​ന്നു സ​​​ര്‍​ക്കാ​​​ര്‍ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി സ്വ​​​ന്തം നി​​​ല​​​യ്ക്കു ചെ​​​ല​​​വി​​​നു​​​ള്ള വ​​​ഴി ക​​​ണ്ടെ​​​ത്ത​​​ണ​​​മെ​​​ന്ന് സ​​​ര്‍​ക്കാ​​​ര്‍ നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

വ​​​രു​​​മാ​​​നം വ​​​ര്‍​ധി​​​പ്പി​​​ക്കാ​​​നു​​​ള്ള കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന്‍റെ ഒ​​​രു ന​​​ട​​​പ​​​ടി​​​യും സ്റ്റേ ​​​ചെ​​​യ്യി​​​ല്ലെ​​​ന്ന് ഇ​​​ന്ന​​​ലെ ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി പ​​​റ​​​ഞ്ഞു. ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​മ്പ​​​ളം എ​​​ന്നു വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്നും ചോ​​​ദി​​​ച്ചു.

അ​​​ടു​​​ത്ത ബു​​​ധ​​​നാ​​​ഴ്ച​​​യ്ക്ക​​​കം ശ​​​മ്പ​​​ളം ന​​​ല്‍​കാ​​​മെ​​​ന്നു കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ മ​​​റു​​​പ​​​ടി ന​​​ല്‍​കി. തു​​​ട​​​ര്‍​ന്നാ​​​ണ് ഇ​​​തു പാ​​​ലി​​​ക്കാ​​​ന്‍ സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് വാ​​​ക്കാ​​​ല്‍ നി​​​ര്‍ദേ​​​ശി​​​ച്ച​​​ത്. ഹ​​​ര്‍​ജി​​​ക​​​ള്‍ ഈ ​​മാ​​സം 15നു ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

പ്ര​​​തി​​​മാ​​​സം 50 കോ​​​ടി രൂ​​​പ ശ​​​മ്പ​​​ള വി​​​ത​​​ര​​​ണ​​​ത്തി​​​നാ​​​യി സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​ത്ത​​​വ​​​ണ 30 കോ​​​ടി രൂ​​​പ മാ​​​ത്ര​​​മാ​​ണു ധ​​​ന​​​വ​​​കു​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്നും കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

Related posts

ലോകകേരള സഭയിൽ നടന്നത് ഒൻപതര മണിക്കൂർ ചർച്ച; പങ്കെടുത്തത് 296 പ്രതിനിധികൾ

Aswathi Kottiyoor

ജലനിരപ്പ് ഉയര്‍ന്നു: കെഎസ്ആര്‍ടിസി റൂട്ടുകളില്‍ മാറ്റം

Aswathi Kottiyoor

സ്കിൽ ലോൺ മേള

Aswathi Kottiyoor
WordPress Image Lightbox