23.5 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സമര പ്രഖ്യാപനവുമായി സ്വകാര്യ ബസ് ഉടമകൾ
Kerala

സമര പ്രഖ്യാപനവുമായി സ്വകാര്യ ബസ് ഉടമകൾ

വർധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കണം, വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം എന്നീ ആവശ്യങ്ങളുമായി സ്വകാര്യ ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ. ആവശ്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ സമരമെന്നും സ്വകാര്യ ബസ് ഉടമകൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കണമെന്നതാണ് സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. മാർച്ച് 31 ന് മുമ്പ് വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ഇല്ലെങ്കിൽ ഏപ്രിൽ ആദ്യവാരം മുതൽ ബസ് സമരം നടത്തും. നിലവിൽ വിദ്യാർത്ഥികളുടെ കുറഞ്ഞ യാത്രാ നിരക്ക് വർഷങ്ങളായി ഒരു രൂപയാണ്. ഇത് അഞ്ച് രൂപയാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഫെബ് 28ന് എല്ലാ കളക്ടറേറ്റിനു മുന്നിൽ ധർണയും പ്രതിഷേധ പ്രകടനവും നടത്തുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ വ്യക്തമാക്കി.

Related posts

ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന: ഉ​ട​ന്‍ തീ​രു​മാ​നം വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

Aswathi Kottiyoor

സപ്ലിമെന്ററി പരീക്ഷയുടെ ഫീസ് അടക്കാം*

Aswathi Kottiyoor

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി ‘കരുതൽ’ പദ്ധതി

Aswathi Kottiyoor
WordPress Image Lightbox