27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • 12 വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷം പേർ, 2022ൽ മാത്രം 2.25 ലക്ഷം പേര്‍.*
Uncategorized

12 വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷം പേർ, 2022ൽ മാത്രം 2.25 ലക്ഷം പേര്‍.*

12 വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷം പേർ, 2022ൽ മാത്രം 2.25 ലക്ഷം പേര്‍.*
ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. 2011 മുതൽ കഴിഞ്ഞ 12 വർഷത്തിനിടെ 16 ലക്ഷം പേർ പൗരത്വം ഉപേക്ഷിച്ചതായി സർക്കാർ കണക്ക്.

കഴിഞ്ഞ വർഷം മാത്രം 2,25,620 പേരാണ് പൗരത്വം ഉപേക്ഷിച്ചത്.

2020ൽ 85,256 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ സംഖ്യ എന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കുകളെക്കുറിച്ച് രാജ്യസഭയിൽ ഉയർന്ന ചോദ്യത്തിന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2015ൽ 1,31,489 പേർ, 2016ൽ 1,41,603, 2017ൽ 1,33,049, 2018ൽ 1,34,561, 2019ൽ 85,256, 2021ൽ 1,63,370, 2022 ൽ 2,25,620 എന്നിങ്ങനേയാണ് കണക്കുകൾ. ഇതുവരേയായി, 2011 മുതൽ 16,63,440 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായി ജയ്ശങ്കർ പറഞ്ഞു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അഞ്ചു പേർ യു.എ.ഇ. പൗരത്വം സ്വീകരിച്ചുവെന്നും അദ്ദേഹം രാജ്യസഭയിൽ വ്യക്തമാക്കി.

Related posts

അയ്യപ്പ ഭക്തരുടെ കാറിടിച്ച് താഴ്ചയിലേക്ക് വീണു, ആരും കണ്ടില്ല; പ്രഭാതസവാരിക്കിറങ്ങിയ സുഹൃത്തുക്കൾ മരിച്ചു

Aswathi Kottiyoor

ആലപ്പുഴയിൽ സ്‌കൂള്‍ ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി തലനാരിഴയ്ക്ക്, കുട്ടികള്‍ സുരക്ഷിതര്‍

Aswathi Kottiyoor

*ഹെല്‍മറ്റും ചെരിപ്പും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നു: സ്‌കൂട്ടര്‍ യാത്രക്കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍*

Aswathi Kottiyoor
WordPress Image Lightbox