23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • നോർക്ക- യൂണിയൻ ബാങ്ക് പ്രവാസി ലോൺ മേളയ്ക്ക് തുടക്കമായി
Uncategorized

നോർക്ക- യൂണിയൻ ബാങ്ക് പ്രവാസി ലോൺ മേളയ്ക്ക് തുടക്കമായി

നോർക്ക റൂട്ട്സും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ പ്രവാസി ലോൺ മേളയ്ക്ക്
തുടക്കമായി. കോഴിക്കോട്, വയനാട് കണ്ണൂർ,കാസർകോട് ജില്ലകളിലെ പ്രവാസി സംരംഭകർക്കായാണ് മേള സംഘടിപ്പിക്കുന്നത്.ലോൺ മേളയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് യൂണിയൻ ബാങ്ക് എം എസ് എം ഇ ഫസറ്റ് ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ നോർക്ക റൂട്ട്സ്
ജനറൽ മാനേജർ അജിത്ത് കോളശ്ശേരി
നിർവഹിച്ചു.
വിദേശത്തിനിന്ന് മടങ്ങിവരുന്ന പ്രവാസികൾക്ക് അവരുടെ സംരംഭകത്വ ആശയങ്ങൾ യാഥാർത്ഥ്യമമാക്കാൻ ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്ന പദ്ധതിയാണ് നോർക്കയുടെ എൻ.ഡി.പി ആർ.ഇ.എം പദ്ധതിയെന്നും
ഇതിലൂടെ പ്രവാസികളുടെ ഫലപ്രദമായ പുനരധിവാസമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അനവധി പ്രവാസികളുള്ള കേരളത്തിൽ ഇത്തരം പദ്ധതികൾക്ക് സുപ്രധാന പങ്കുണ്ടെന്നും നോർക്കയുമായി സഹകരിച്ച് മുന്നോട്ട് പോകാൻ സന്തോഷമുണ്ടെന്നും
ചടങ്ങിന് അധ്യക്ഷത വഹിച്ച
യൂണിയൻ ബാങ്ക് കോഴിക്കോട് റീജണൽ ഹെഡ് റോസലിൻ റോഡ്രിഗസ്
പറഞ്ഞു.

ലോൺ നടപടിക്രമങ്ങളെക്കുറിച്ച് ചീഫ് മാനേജർ ആദർശ്.വി. കെ.യും എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയെക്കുറിച്ച് നോർക്ക സെന്റർ മാനേജർ അബ്ദുൾ നാസറും വിശദീകരിച്ചു.
ചടങ്ങിൽ ബ്രാഞ്ച് മാനേജർ ബിജിഷ പി.കെ സ്വാഗതവും, ഡെപ്യൂട്ടി ബ്രഞ്ച് മാനേജർ ജിതിൻ ആർ.ബി നന്ദിയും പറഞ്ഞു.

കോഴിക്കോട് യൂണിയൻ എം എസ് എം ഇ ഫസ്റ്റ് ബ്രാഞ്ച്, കണ്ണൂർ മെയിൻ ബ്രാഞ്ച്, കാസർഗോഡ് ജനറൽ ഹോസ്പിറ്റലിന് സമീപമുള്ളബ്രാഞ്ച് , കൽപ്പറ്റ ബ്രാഞ്ച് എന്നിവിടങ്ങളിലാണ്
മേള നടക്കുന്നത്. ബ്രാഞ്ചുകളിൽ സ്പോട്ട് രജിസ്ട്രേഷനും ഇന്ന് (ഫെബ്രു. 10)അവസരമുണ്ടാ കും.

രണ്ടു വർഷത്തിലധികം വിദേശത്ത് ജോലി ചെയ്ത് മടങ്ങിവന്ന വർക്ക് അപേക്ഷിക്കാംകൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) NDPREM പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്‌സ് ഹെഡ്ഡോഫീസ് 0471-2770500 (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.

ഡോ അഞ്ചൽ കൃഷ്ണകുമാർ,
പിആർഒ

Related posts

മലപ്പുറത്ത് പ്രവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor

റാഗിംഗ്‌: മർദ്ദനം 4 പേർക്കെതിരെ കേസ് –

Aswathi Kottiyoor

‘വൈദ്യുതി നിയന്ത്രണം 10-15 മിനിറ്റ് മാത്രം’; ഗാർഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

WordPress Image Lightbox