*ക്ഷേമനിധി അംഗത്വം*
മുഖ്യ ഉപജീവനമാര്‍ഗ്ഗമായി മത്സ്യ അനുബന്ധത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സ്ഥിരതാമസക്കാരായ തൊഴിലാളികള്‍ക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ അംഗമാവുന്നതിന് ഫെബ്രുവരി 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ പ്രാദേശിക ഫിഷറീസ് ഓഫീസില്‍ നിന്നോ ബോര്‍ഡ് റീജ്യനല്‍ എക്സിക്യുട്ടീവ് ഓഫീസില്‍നിന്നോ ലഭിക്കും. ഫോണ്‍: 0497 2734587.