• Home
  • Uncategorized
  • സ്വയംതൊഴില്‍ വായ്പാ പദ്ധതി*
Uncategorized

സ്വയംതൊഴില്‍ വായ്പാ പദ്ധതി*

*സ്വയംതൊഴില്‍ വായ്പാ പദ്ധതി*

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടപ്പാക്കുന്ന സ്വയംതൊഴില്‍ വായ്പാ പദ്ധതി വഴി വായ്പ അനുവദിക്കുന്നതിനായി തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പരമാവധി 50,000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.
അപേക്ഷകര്‍ 18നും 55നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. നാല് മുതല്‍ ഏഴ് ശതമാനം വരെ പലിശ നിരക്കില്‍ 36 മാസം മുതല്‍ 60 തുല്യ മാസ ഗഡുക്കളായി തുക തിരിച്ചടക്കണം.
കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2705036, 9400068513.

Related posts

അടിമാലി ടൗണിൽ 39കാരന്‍റെ ആത്മഹത്യാശ്രമം, വിവാഹം നടക്കാത്തതിലുള്ള വിഷമം മൂലമെന്ന് പൊലീസ്

Aswathi Kottiyoor

മാസപ്പടി കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി ഇന്ന് കോടതിയിൽ

Aswathi Kottiyoor

‘പാറമേക്കാവ് ദേവസ്വം സെക്രട്ടറി ഭീഷണിപ്പെടുത്തി’ആനകളുടെ ഫിറ്റ്നസ് പരിശോധിക്കാൻ കോടതി നിയോഗിച്ച അമിക്കസ് ക്യൂറി

Aswathi Kottiyoor
WordPress Image Lightbox