24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ലോക്‌സഭയില്‍ ബജറ്റ് അവതരണം തുടങ്ങി.*
Uncategorized

ലോക്‌സഭയില്‍ ബജറ്റ് അവതരണം തുടങ്ങി.*


ന്യൂഡല്‍ഹി> നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റിന് തുടക്കമായി.ലോക്‌സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ 11 മണിക്കാണ് ബജറ്റവതരണം തുടങ്ങിയത്. ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നു- ധനമന്ത്രി പറഞ്ഞു.

രാവിലെ ധനമന്ത്രാലയത്തിലെത്തിയ ധനമന്ത്രി, രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷമാണ് ബജറ്റ് അവതരണത്തിനായി പാര്‍ലമെന്റിലെത്തിയത്.

നടപ്പ് സാമ്പത്തിക വര്‍ഷം ഏഴ് ശതമാനം വളര്‍ച്ച നേടുമെന്നാണ് സാമ്പത്തിക സര്‍വെയിലെ വിലയിരുത്തല്‍. അടുത്തവര്‍ഷം 6.8ശതമാനംവരെയാകും വളര്‍ച്ച.

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റായതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ബജറ്റ് ഇടത്തരക്കാര്‍ക്ക് അനുകൂലമായിരിക്കുമെന്ന് ധനമന്ത്രി നേരത്തെ സൂചന നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ ആദായ നികുതിയില്‍ കൂടുതല്‍ ഇളവ് പ്രതീക്ഷിക്കാമെന്ന് വിലയിരുത്തലുണ്ട്.

ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യ സൂചനകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ ബജറ്റ് അവതരണം.

Related posts

സ്വർണ വിലയിൽ ഇടിവ്; പ്രതീക്ഷയിൽ സ്വർണാഭരണ പ്രേമികൾ

Aswathi Kottiyoor

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധന;ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവരില്‍ വീണ്ടും രോഗം ബാധിക്കുമ്പോള്‍ ഗുരുതരാവസ്ഥയിലേക്ക്

Aswathi Kottiyoor

മസാല ബോണ്ട് കേസ്: അന്വേഷണം നിശ്ചലമാക്കാൻ ശ്രമം, കിഫ്ബിയടക്കം കക്ഷികൾ നിസഹകരിക്കുന്നുവെന്ന് ഇഡി

Aswathi Kottiyoor
WordPress Image Lightbox