25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പേരക്കുട്ടിയെ രക്ഷിക്കാൻ കിണറ്റിലേക്ക്‌ ചാടിയ സ്‌ത്രീ മരിച്ചു
Kerala

പേരക്കുട്ടിയെ രക്ഷിക്കാൻ കിണറ്റിലേക്ക്‌ ചാടിയ സ്‌ത്രീ മരിച്ചു

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കിണറ്റിൽ വീണ പേരക്കുട്ടിയെ രക്ഷിക്കാൻ കിണറ്റിലേക്ക് ചാടിയ സ്‌ത്രീ മരിച്ചു. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ മുഹമ്മദ് കോയയുടെ ഭാര്യ റംല (48) ആണ് മരിച്ചത്. തിങ്കൾ വൈകിട്ട്‌ നാലരയോടെയായിരുന്നു അപകടം.

മകന്റെ മൂന്ന് വയസ്സുള്ള മകനാണ് കളിച്ചുകൊണ്ടിരിക്കെ കിണറ്റിൽ വീണത്. രക്ഷിക്കാനായി റംലയും കിണറ്റിലേക്ക് ചാടി. ശബ്ദം കേട്ട പരിസരവാസികൾ കിണറ്റിൽ പരിക്കേൽക്കാതെ പൈപ്പിൽ പിടിച്ച് നിന്ന കുട്ടിയെ ആദ്യം രക്ഷപ്പെടുത്തി അപ്പോഴാണ് റംലയെയും കിണറ്റിൽ കണ്ടത്‌. നരിക്കുനിയിൽനിന്ന്‌ അഗ്നിശമന സേനയെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മക്കൾ: അസീസ്, നുസ്റത്ത്.

Related posts

ജില്ലകളിലെ കോവിഡ് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി

Aswathi Kottiyoor

മെ​ഡി​ക്ക​ല്‍ ഓ​ക്‌​സി​ജ​ന്‍: അ​ത്യാ​ഹി​ത​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം

Aswathi Kottiyoor

കൽക്കരി ക്ഷാമം: വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ നടപടികളുമായി കെ.എസ്.ഇ.ബി.

Aswathi Kottiyoor
WordPress Image Lightbox