24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • തീരദേശ സേന പദ്ധതി: അപേക്ഷിക്കാം
kannur

തീരദേശ സേന പദ്ധതി: അപേക്ഷിക്കാം

ജില്ലയിൽ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി അഞ്ച് അംഗങ്ങൾ വീതമുള്ള നാല് തീരദേശ സേനാ യൂണിറ്റുകൾ രൂപീകരിക്കുന്നു. പ്രളയസമയത്ത് രക്ഷാപ്രവർത്തനം നടത്താനും മറ്റു സമയങ്ങളിൽ ജീവിതോപാധിയായി ഉപയോഗിക്കാനും ഇവർക്ക് തോണികളും എൻജിനുകളും അനുബന്ധ ഉപകരണങ്ങളും നൽകും.
സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളവരും 18നും 45നും ഇടയിൽ പ്രായമുള്ളവരും കായിക ക്ഷമതയുള്ളവരുമാകണം അപേക്ഷകർ. കടൽ സുരക്ഷാ പ്രവർത്തനത്തിൽ ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽനിന്ന്‌ പരിശീലനം നേടിയ ഒരാളെങ്കിലും ഗ്രൂപ്പിൽ ഉണ്ടാകണം.
ക്ഷേമനിധി പാസ് ബുക്ക്, ഗോവയിൽനിന്നുള്ള പരിശീലന സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സഹിതമുള്ള അപേക്ഷ ഫെബ്രുവരി എട്ടിന് മുമ്പായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, മാപ്പിളബേ, ഫിഷറീസ് കോംപ്ലക്സ്, കണ്ണൂർ 670017 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

Related posts

കണ്ണൂർജില്ലയില്‍ 371 പര്‍ക്ക് കൂടി കൊവിഡ്; 364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ⭕🔰

Aswathi Kottiyoor

കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും നല്‍കുന്നു

Aswathi Kottiyoor

തുല്യത ക്ലാസിന് കണ്ണൂരിൽ രജിസ്റ്റർ ചെയ്തത് 3160 പേർ

Aswathi Kottiyoor
WordPress Image Lightbox