26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • ഐഎച്ച്ആർഡി യിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് സാങ്കേതിക സാംസ്കാരിക സംരംഭകത്വമേള ഐഎച്ച്ആർഡി തരംഗ് ’23 ദേശീയ ടെക് ഫെസ്റ്റിന് തുടക്കമാവുകയാണ്.
kannur

ഐഎച്ച്ആർഡി യിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് സാങ്കേതിക സാംസ്കാരിക സംരംഭകത്വമേള ഐഎച്ച്ആർഡി തരംഗ് ’23 ദേശീയ ടെക് ഫെസ്റ്റിന് തുടക്കമാവുകയാണ്.

ഐഎച്ച്ആർഡി യിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് സാങ്കേതിക സാംസ്കാരിക സംരംഭകത്വമേള ഐഎച്ച്ആർഡി തരംഗ് ’23 ദേശീയ ടെക് ഫെസ്റ്റിന് തുടക്കമാവുകയാണ്.

ഐഎച്ച്ആർഡി യിലെ വിദ്യാർത്ഥികളിൽ നേതൃപാടവവും ആസൂത്രണ വൈദഗ്ദ്യവും വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ടെക് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

ഫെബ്രുവരി രണ്ടു മുതൽ ആറു വരെ ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിംഗ് കോളേജ് ക്യാംപസിലാണ് മേള ഒരുക്കുന്നത്. ഫെബ്രുവരി രണ്ടിന് വൈകിട്ട് മേളയ്ക്ക് തിരി തെളിയിക്കും. ബഹു.സാംസ്‌കാരിക മന്ത്രി ശ്രീ.സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷനാകും.

തുടർന്നുള്ള ദിവസങ്ങളിൽ നൃത്ത സന്ധ്യ, കലാ സാങ്കേതിക മത്സരങ്ങൾ, വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, വിഷയാവതരണം, കലാസന്ധ്യ, ഗാനസന്ധ്യ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്.

ഫെബ്രുവരി അഞ്ചിന് വൈകിട്ട് നിയമസഭ സ്പീക്കർ ശ്രീ.എ എൻ ഷംസീർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ആറാം തീയതി രാവിലെ 10 മുതൽ തൊഴിൽ മേള ആരംഭിക്കും.

എട്ടാം ക്ലാസ്സ് മുതൽ PhD വരെയുള്ള വിവിധ തലങ്ങളിൽ ഐഎച്ച്ആർഡി യിൽ പഠിച്ചു വരുന്ന ഇരുപത്തിയയ്യായിരത്തോളം വിദ്യാർത്ഥികൾ നേരിട്ടും അല്ലാതെയും മേളയിൽ പങ്കെടുക്കുന്നുണ്ട്.

മേളയുടെ പ്രചരണാർത്ഥം ഐഎച്ച്ആർഡിയുടെ കീഴിലുള്ള 87 സ്ഥാപനങ്ങളിലും പരിസര പ്രദേശങ്ങളിലും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ കലാ-കായിക-വൈജ്ഞാനിക പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

Related posts

കണ്ണൂർ സമ്പൂർണ്ണ ഡിജിറ്റൽ ജില്ല

Aswathi Kottiyoor

മ​ല​യോ​ര ടൂ​റി​സം സ​ർ​ക്യൂ​ട്ട് :വഴിയൊരുക്കാൻ മ​തി​ലേ​രി​ത്ത​ട്ട്

Aswathi Kottiyoor

വാ​ക്‌​സി​നേ​ഷ​ന്‍ മെ​ഗാ കാ​മ്പ​യി​ന്‍ ഇ​ന്നു മു​ത​ല്‍

Aswathi Kottiyoor
WordPress Image Lightbox