• Home
  • Kerala
  • ജി.പി.എ.ഐ.എസ് പദ്ധതി പ്രീമിയം അടയ്ക്കാൻ സമയപരിധി മാർച്ച് 31 വരെ നീട്ടി
Kerala

ജി.പി.എ.ഐ.എസ് പദ്ധതി പ്രീമിയം അടയ്ക്കാൻ സമയപരിധി മാർച്ച് 31 വരെ നീട്ടി

സർക്കാർ ജീവനക്കാരുടെ ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റ് ഇൻഷ്വറൻസ് പദ്ധതി (ജി.പി.എ.ഐ.എസ്) 2023 വർഷത്തേക്കുള്ള പ്രീമിയം അടയ്ക്കുന്നതിനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടി സർക്കാർ ഉത്തരവായി. 2022 ഡിസംബർ 31ന് മുമ്പ് സർവീസിൽ പ്രവേശിച്ച എല്ലാ ജീവനക്കാരും ശൂന്യവേതനാവധിയിലുള്ളവർ (KSRXIIA, KSRXIIC ഒഴികെ), അന്യത്ര സേവനത്തിലുള്ളവർ, മറ്റെന്തെങ്കിലും രീതിയിൽ അവധിയിലുളളവർ, പേ സ്ലിപ്പ് ലഭിക്കാത്തതിനാൽ ശമ്പളം മുടങ്ങിയവർ എന്നിവരുൾപ്പെടെയുള്ള ജീവനക്കാർ മാർച്ച് 31നകം പ്രീമിയം “8011-00-105-89 – ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റ് ഇൻഷ്വറൻസ് പദ്ധതി” യിൽ അടച്ച് ജി.പി.എ.ഐ.എസ് പദ്ധതിയിൽ അംഗത്വമെടുക്കണം. എല്ലാ DDO (Drawing and Disbursing Officer) മാരും അവരുടെ കീഴിലുള്ള എല്ലാ ജീവനക്കാരും GPAIS അംഗത്വം എടുത്തുവെന്ന് ഉറപ്പ് വരുത്തണം.

Related posts

ശബരിമല അടിയന്തര വൈദ്യസഹായത്തിന് റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ്: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ചുരംകയറി കെ ഫോൺ; വയനാട്ടിൽ ആദ്യ കണക്‌ഷൻ കണിയാമ്പറ്റയിൽ

Aswathi Kottiyoor

അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും തിരികെക്കൊണ്ടുവരാനുള്ള ശ്രമത്തെ വായനയിലൂടെ പ്രതിരോധിക്കണം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox