• Home
  • Kerala
  • ജിഡ : ചാത്യാത്ത് റോഡില്‍ ഫെബ്രുവരി 1 മുതല്‍ പാര്‍ക്കിംഗിന് ഫീസ്
Kerala

ജിഡ : ചാത്യാത്ത് റോഡില്‍ ഫെബ്രുവരി 1 മുതല്‍ പാര്‍ക്കിംഗിന് ഫീസ്

ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ജിഡ – ചാത്യാത്ത് റോഡില്‍ പാര്‍ക്കിംഗ് അനുവദിച്ചിട്ടുള്ള മേഖലകളില്‍ ഫെബ്രുവരി 01 മുതല്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുമെന്ന് സെക്രട്ടറി അറിയിച്ചു. പ്രഭാത സവാരി കണക്കിലെടുത്ത് രാവിലെ നാല് മുതല്‍ എട്ടുവരെ പാര്‍ക്കിംഗ് അനുവദിക്കില്ല.

സൈഡ് റോഡിന്റെ നിശ്ചിത ഭാഗങ്ങളില്‍ ഒരു വരിയായി മാത്രം കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും തടസമില്ലാത്ത രീതിയിലാണ് പാര്‍ക്കിംഗ് ക്രമീകരിക്കുക. ഫീസ് നിരക്കുകള്‍: ഇരുചക്രവാഹനം – അഞ്ച് രൂപ, കാര്‍/ഓട്ടോറിക്ഷ – പത്ത് രൂപ, ട്രക്ക്/മിനി ലോറി – 20 രൂപ, ബസ് /ലോറി – 50 രൂപ, ജെ.സി.ബി / മിനി എസ്‌കവേറ്റര്‍ തുടങ്ങിയവ – 75 രൂപ, കണ്ടെയ്‌നര്‍ – 100 രൂപ.

നിലവില്‍ ഗതാഗത നിയമത്തിന് വിരുദ്ധമായി പ്രധാന റോഡിനോട് ചേര്‍ന്ന് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം ഗതാഗതതടസം, അപകടങ്ങള്‍ എന്നിവ ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജിഡ റോഡിലെ പാര്‍ക്കിംഗ് ഒഴിവാക്കുന്നതിനും ഫ്‌ളാറ്റുകളോട് ചേര്‍ന്നുള്ള സൈഡ് റോഡിന്റെ മധ്യത്തിലും രണ്ട് അറ്റങ്ങളിലായും പാര്‍ക്കിംഗ് നിശ്ചയിച്ച് ഫീസ് പിരിക്കാന്‍ ഡിസംബര്‍ 13ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചത്.

ഏറ്റവും കുറഞ്ഞ നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നതെന്നും അടിസ്ഥാന ചെലവുകള്‍ നിര്‍വഹിക്കുന്നതിന് മാത്രം ഉദ്ദേശിച്ചാണ് തുച്ഛമായ ഫീസ് ഈടാക്കുന്നതെന്നും ജിഡ വ്യക്തമാക്കി.

Related posts

കോവിഡ് പ്രതിരോധ ബോധവൽക്കരണം നൽകാൻ ‘ഒരു കുഞ്ഞുപരീക്ഷ’ 30ന്

Aswathi Kottiyoor

ചില്ലറ തിരികെ കൊടുക്കാൻ മടിയെന്ന് പരാതി; ഡിജിറ്റൽ പേയ്മെൻറ് തുടങ്ങാൻ ബവ്കോ.

Aswathi Kottiyoor

സംസ്ഥാനത്ത് മദ്യ വില്‍പ്പന തുടങ്ങിയ ആദ്യദിനം കേരളം കുടിച്ചുതീര്‍ത്തത് 72 കോടി രൂപയുടെ മദ്യം

Aswathi Kottiyoor
WordPress Image Lightbox