28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ന്യൂനമർദം: ഇടിമിന്നലോടെ മഴയ്‌‌‌‌‌ക്ക്‌ സാധ്യത
Kerala

ന്യൂനമർദം: ഇടിമിന്നലോടെ മഴയ്‌‌‌‌‌ക്ക്‌ സാധ്യത

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചതായി കാലാവസ്ഥാ വകുപ്പ്‌. ബുധനോടെ ശ്രീലങ്കൻ തീരത്ത് കരയിൽ പ്രവേശിക്കാനാണ്‌ സാധ്യത. ഇതിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത്‌ വ്യാഴം വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്‌‌ക്ക്‌ സാധ്യതയുണ്ട്‌.

തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ്‌ കൂടുതൽ മഴ സാധ്യത. തമിഴ്‌നാട് തീരം, മാന്നാർ കടലിടുക്ക്‌, കന്യാകുമാരി തീരം, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ 65 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മീൻപിടിത്തത്തിനു പോകരുത്‌. തമിഴ്‌നാട് തീരത്ത്‌ മീൻപിടിത്തത്തിൽ ഏർപ്പെട്ടവർ ഉടൻ തീരത്തെത്തണം. കേരളം, കർണാടക, -ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനു തടസ്സമില്ല.

Related posts

മുല്ലപ്പെരിയാർ: ഇടക്കാല ഉത്തരവ് ആവശ്യമില്ലെന്ന് കേരളം; ജലനിരപ്പ് 142 അടിയാക്കാം.

Aswathi Kottiyoor

അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണവും പ്രതിഷ്ഠാദിനവും

Aswathi Kottiyoor

റോഡരികിൽ കഞ്ചാവ് ചെട‌ികൾ –

Aswathi Kottiyoor
WordPress Image Lightbox