• Home
  • Uncategorized
  • ഭാഗ്യം കൊണ്ട് രക്ഷ! ഓടിക്കൊണ്ടിരിക്കെ ബസിന് മുകളിലേക്ക് റോഡിന് സമീപത്തെ വൻ മരം മുറിഞ്ഞു വീണു, ഒരാൾക്ക് പരിക്ക്
Uncategorized

ഭാഗ്യം കൊണ്ട് രക്ഷ! ഓടിക്കൊണ്ടിരിക്കെ ബസിന് മുകളിലേക്ക് റോഡിന് സമീപത്തെ വൻ മരം മുറിഞ്ഞു വീണു, ഒരാൾക്ക് പരിക്ക്


അടിമാലി: ഓടിക്കൊണ്ടിരിക്കെ ബസിന് മുകളിൽ മരം മുറിഞ്ഞുവീണ് അപകടം. അടിമാലി കല്ലാർകുട്ടിക്ക് സമീപത്ത് വെച്ചാണ് സ്വകാര്യ ബസിന് മുകളിലേക്ക് റോഡിന് സമീപത്തുണ്ടായിരുന്ന വലിയ മരം മുറിഞ്ഞു വീണത്. ശാന്തംപാറയിൽ നിന്ന് തൊടുപുഴയിലേക്ക് വരികയായിരുന്ന ബസിൽ 25 യാത്രക്കാർ ഉണ്ടായിരുന്നു. അപകടത്തിൽ ഒരാൾക്ക് നിസാര പരിക്കേറ്റു. ഇയാളെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിന് മുൻ വശത്തേക്കാണ് മരം മുറിഞ്ഞ് വീണതെന്നതിനാലാണ് വലിയ അപകടം ഒഴിവായത്. ബസിന്റെ മുൻ വശത്തെ ചില്ലുകൾ തകർന്ന നിലയിലാണ്.

Related posts

‘സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് പ്രതിഷേധം ഒഴിവാക്കാൻ’; നീതി കിട്ടുമോ എന്ന് സംശയമെന്നും സിദ്ധാർത്ഥന്റെ കുടുംബം

Aswathi Kottiyoor

രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്

Aswathi Kottiyoor

ശ്രദ്ധ എഴുതിയെന്നു പറയുന്ന കുറിപ്പ് വ്യാജം; 2022ൽ സ്നാപ് ചാറ്റിൽ അയച്ചത് മാറ്റി ഉപയോഗിച്ചു’

Aswathi Kottiyoor
WordPress Image Lightbox