27.2 C
Iritty, IN
July 3, 2024
  • Home
  • Kerala
  • എറണാകുളത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിടിച്ച് സ്ത്രീ മരിച്ചു
Kerala

എറണാകുളത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിടിച്ച് സ്ത്രീ മരിച്ചു

എറണാകുളം ലിസി ജംഗ്ഷനിൽ ബസിടിച്ച് സ്ത്രീ മരിച്ചു. കളമശേരി സ്വദേശി ലക്ഷ്മി (43) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം.

റോഡ് മുറിച്ചുകടക്കുകയായിരുന്ന ലക്ഷ്മി നിർത്തിയിട്ടിരുന്ന ബസിന് മുന്നിലെത്തുകയായിരുന്നു. ഈ സമയം തന്നെയാണ് ബസ് മുന്നോട്ട് എടുത്തതും. ലക്ഷ്മിയെ ഇടിച്ചിട്ട ബസ് ശരീരത്തിലൂടെ കയറി ഇറങ്ങുകയും ചെയ്തു.

സംഭവസ്ഥലത്ത് വച്ചുതന്നെ ലക്ഷ്മി മരിച്ചതായി പോലീസ് പറഞ്ഞു. പോണേക്കര റൂട്ടിലോടുന്ന ബസിടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

Related posts

ആറ് ജില്ലകളിൽ ആർടിപിസിആർ പരിശോധന മാത്രം; എണ്ണം വർധിപ്പിക്കും.

Aswathi Kottiyoor

കാര്‍ അപകടത്തില്‍പ്പെട്ടു

Aswathi Kottiyoor

മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിത്സാച്ചെലവ് 29.82 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് റദ്ദാക്കി

Aswathi Kottiyoor
WordPress Image Lightbox