24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വിഷമതകൾ അനുഭവിക്കുന്ന ഓരോ കുട്ടിയ്‌ക്കും ശ്രദ്ധയും പരിചരണവും ഉറപ്പാക്കണം: മന്ത്രി വീണാ ജോർജ്.
Kerala

വിഷമതകൾ അനുഭവിക്കുന്ന ഓരോ കുട്ടിയ്‌ക്കും ശ്രദ്ധയും പരിചരണവും ഉറപ്പാക്കണം: മന്ത്രി വീണാ ജോർജ്.


തിരുവനന്തപുരം> നമ്മുടെ സമൂഹത്തിൽ വിഷമതകൾ അനുഭവിക്കുന്ന ഓരോ കുട്ടിയ്‌ക്കും ബാലനീതി നിയമം വിഭാവനം ചെയ്യുന്ന ശ്രദ്ധയും പരിചരണവും ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോർജ്. വളരെ വിഷമതകൾ അനുഭവിക്കുന്ന കുട്ടികളുടെ കാര്യങ്ങൾ പരിഗണിക്കുന്ന ചൈൽഡ് വെൽഫയർ കമ്മിറ്റി, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങളുടെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് സ്വീകാര്യമാകുന്ന തരത്തിൽ അനുഭാവവും ശിശു സൗഹൃദവും ആയിരിക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ചൈൽഡ് വെൽഫയർ കമ്മിറ്റി, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങൾക്കായി വനിത ശിശു വികസന വകുപ്പ് കലൂർ ഐഎംഎ ഹൗസിൽ സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ബാലനീതി നിയമപ്രകാരം രൂപീകരിച്ചിട്ടുള്ള ചൈൽഡ് വെൽഫയർ കമ്മിറ്റി, ജുവനൈൽ ജസ്റ്റിസ് ബോർഡുകളിൽ നിന്നായി 90 പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. ബാലനീതി നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങൾക്ക് വലിയ പങ്കുവഹിക്കാനുണ്ട്. ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികൾ, നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികൾ എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉത്തരവുകൾ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളുടെ നടത്തിപ്പ് സംബന്ധിച്ചുള്ള കാര്യങ്ങൾ എന്നിവയിലായിരുന്നു പരിശീലനം.സെലക്ഷൻ കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് വി.കെ. മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജ്യുഡീഷ്യൽ അക്കാഡമി അക്കാഡമിക് ഡയറക്ടർ ജസ്റ്റിസ് എ എം ബാബു, കർഷക കടാശ്വാസ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് കെ അബ്രഹാം മാത്യു എന്നിവർ ക്ലാസുകൾ നയിച്ചു. വനിത ശിശു വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ്, പ്രോഗ്രാം മാനേജർ കൃഷണമൂർത്തി, സെലക്ഷൻ കമ്മിറ്റി അംഗം ഡോ. മോഹൻ റോയ് എന്നിവർ പങ്കെടുത്തു.

Related posts

കേന്ദ്രത്തിന്റെ കടുംവെട്ട്‌: കേരളം ഞെരുക്കത്തിൽ

Aswathi Kottiyoor

പ്ര​കൃ​തി​യെ മ​റ​ന്നു​കൊ​ണ്ടു​ള്ള ഒ​രു വി​ക​സ​ന​ത്തി​നും സ​ർ​ക്കാ​രി​ല്ല: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

കൊട്ടിയൂർ വൈശാഖ മഹോത്സവം പൂർണമായും ഹരിത ചട്ടപ്രകാരം

Aswathi Kottiyoor
WordPress Image Lightbox