21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ക്രഷറുകളും ക്വാറികളും നാളെ മുതൽ അടച്ചിടും
Kerala

ക്രഷറുകളും ക്വാറികളും നാളെ മുതൽ അടച്ചിടും

സംസ്ഥാന ക്രഷർ-ക്വാറി വ്യവസായ ഏകോപന സമിതി പ്രഖ്യാപിച്ച അനിശ്ചിത കാല പണിമുടക്കിന് പൂർണ പിന്തുണ നൽകാൻ ക്വാറി-ക്രഷർ അസോസിയേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കരിങ്കൽ ക്വാറിയിലെ മൺ പണി അടക്കമുള്ള മുഴുവൻ പ്രവൃത്തികളും കോൺക്രീറ്റ് റെഡിമിക്സ് പ്ലാൻറുകളുടെ പ്രവർത്തനവും പൂർണമായും നിർത്തിവെക്കും.

ജില്ലയിൽ പ്രവർത്തിക്കുന്ന മുഴുവൻ യാർഡുകളുടെയും പ്രവർത്തനം യാർഡ് ഉടമകളുമായി സഹകരിച്ച് നിർത്തി വെക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാഹനങ്ങളിൽ കയറ്റുന്ന കരിങ്കൽ ഭാരത്തിന്‌ കണക്കായി ജിയോളജി വകുപ്പ് പാസ് അനുവദിക്കുക, പാരിസ്ഥിതിക അനുമതിയുടെ കാലാവധി കേന്ദ്ര നിയമ പ്രകാരമുള്ള മൈൻ ലൈഫ് വരെ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

ജില്ലാ കമ്മിറ്റിയോഗം ഇ.സി ഹോൾഡേഴ്സ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് യു സെയ്ദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം രാജീവൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.കെ ബെന്നി, ട്രഷറർ പ്രഭാകരൻ, എം.പി മനോഹരൻ, സണ്ണി സിറിയക് പൊട്ടങ്കൽ, എം.എം തോമസ്, അനിൽ കുഴിത്തോടൻ, ഷാജു പയ്യാവൂർ, ജബ്ബാർ തളിപ്പറമ്പ്, ജിൽസൺ ശ്രീകണ്ഠപുരം എന്നിവർ സംസാരിച്ചു.

Related posts

പാലക്കാട് താഴെമഞ്ചിക്കണ്ടിയിൽ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു.

Aswathi Kottiyoor

ദീ​പം തെ​ളി​യി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ആ​ഘോ​ഷ​മാ​ക്കി എ​ൽ​ഡി​എ​ഫ്

*എല്ലാവരെയും കുത്തിവീഴ്ത്തി, കത്രിക കഴുകി സന്ദീപ്: ദൃക്സാക്ഷിയായ ആംബുലൻസ് ഡ്രൈവർ.*

Aswathi Kottiyoor
WordPress Image Lightbox