Uncategorized

വൈദ്യുതി നിരക്ക് കൂടും

*ഫെബ്രുവരി-മേയ് കാലയളവിൽ വൈദ്യുതി നിരക്ക് കൂടും; യൂണിറ്റിന് 9 പൈസ വർധന, 100 യൂണിറ്റിന് 9 രൂപ വർധന.*

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് യൂണിറ്റിന് 9 പൈസ കൂടും. മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് (1000 വാട്ടിൽ താഴെ കണക്ടഡ് ലോഡ്) വർധന ബാധകമല്ല. മറ്റുള്ളവരിൽനിന്ന് യൂണിറ്റിന് 9 പൈസ വീതം 4 മാസത്തേക്ക് ഇന്ധന സർചാർജ് പിരിച്ചെടുക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടു.

കഴിഞ്ഞ വർഷം ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് ബോർഡിന് അധികം ചെലവായ 87.07 കോടി രൂപയാണ് ഇത്തരത്തിൽ പിരിച്ചെടുക്കുന്നത്. സർചാർജ് തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തും. യൂണിറ്റിന് 14 പൈസ സർചാർജ് ചുമത്തണമെന്നായിരുന്നു വൈദ്യുതി ബോർ‍ഡിന്റെ ആവശ്യം.

2021 ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയും കഴിഞ്ഞവർഷം ജനുവരി 1 മുതൽ മാർച്ച് 31 വരെയുമുള്ള കാലയളവുകളിലേക്ക് യൂണിറ്റിനു 3 പൈസ വീതം സർചാർജ് ചുമത്തണമെന്നും ബോർഡ് ആവശ്യപ്പെട്ടിരുന്നു. ഇതു തൽക്കാലം പരിഗണിക്കേണ്ടെന്നും ബോർഡിന്റെ കണക്കുകൾ ശരിപ്പെടുത്തുന്ന സമയത്തു പരിഗണിച്ചാൽ മതിയെന്നും കമ്മിഷൻ തീരുമാനിച്ചു.

വർധന തുടരുമോ?

താപവൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് ഇറക്കുമതി ചെയ്ത കൽക്കരി കൂടി ഉപയോഗിക്കുന്നതിനാൽ വൈദ്യുതി വില വർധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വരും മാസങ്ങളിലും സർചാർജ് വർധിക്കാനാണു സാധ്യതയെന്നു വിദഗ്ധർ പറയുന്നു.

Related posts

മോക്ക് ഡ്രില്ലിനിടയില്‍ യുവാവ് മുങ്ങി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Aswathi Kottiyoor

സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരില്ല; 380 ഒഴിവുകളെന്ന് വിവരം; നികത്താതെ സർക്കാർ

Aswathi Kottiyoor

ഗർഭിണിയായ യുവതിയുടെ സിസേറിയൻ കഴിഞ്ഞു, ദിവസങ്ങൾക്ക് ശേഷം എച്ച്ഐവി ബാധിതയെന്ന് വെളിപ്പെടുത്തി, ആശങ്ക !

Aswathi Kottiyoor
WordPress Image Lightbox