25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • തോമസിന്റെ കുടുംബത്തിന് നഷ്ട പരിഹാരം ഉടൻ നൽകണം: കോൺഗ്രസ്
Kerala

തോമസിന്റെ കുടുംബത്തിന് നഷ്ട പരിഹാരം ഉടൻ നൽകണം: കോൺഗ്രസ്

മാനന്തവാടി: – കടുവ ആക്രമത്തിൽ കൊല്ലപ്പെട്ട തോമസിന്റെ കുടുംബത്തിന് അധിക നഷ്ട പരിഹാര തുക നൽകണമെന്ന് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇടുക്കിയിൽ വന്യമൃഗ ആക്രമത്തിൽ കൊല്ലപ്പെട്ട വാച്ചർക്ക് 15 ലക്ഷം രൂപ നൽകിയ സർക്കാർ എന്തുകൊണ്ട് ആ തുക പോലും നൽകുന്നില്ല.

ഈ ഇരട്ടതാപ്പ് അവസാനിപ്പിക്കണം. ഇത്തരം കാര്യങ്ങളിൽ മാനന്തവാടി, എം.എൽ ‘ എ. നിശബ്ദനാകുന്നത് ശരിയല്ല നഷ്ട പരിഹാരം നൽകാത്ത പക്ഷം തുടർ സമരങ്ങൾ നടത്തും. ഭാരത് ജോഡോ യാത്രയുടെ സമാപന ദിവസമായ ജനുവരി 30 ന് മണ്ഡലം ആസ്ഥാനങ്ങളിൽ പുഷ്പാർച്ചന നടത്തും. വൈകന്നേരം പേര്യ, മാനന്തവാടി, കാട്ടിക്കുളം എന്നിവിടങ്ങളിൽ പദയാത്രയും പൊതുയോഗവും നടത്തും.

ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്റെ ഭാഗമായി ഭവന സന്ദർശനവും നടത്തും. പ്രസിഡണ്ട് എം.ജി ബിജു അധ്യക്ഷത വഹിച്ചു.മുൻ മന്ത്രി പി.കെ ജയലക്ഷ്മി ,എൻ – കെ വർഗ്ഗീസ്, എം.വേണുഗോപാൽ, എ പ്രഭാകരൻ മാസ്റ്റർ, സിൽവി തോമസ്, അഡ്വ.ശ്രീകാന്ത് പട്ടയൻ എ എം നിശാന്ത് പി.വി.ജോർജ് ടി എ റെജി പി.എം ബെന്നി ജേക്കബ്ബ് സെബാസ്റ്യൻ എന്നിവർ പ്രസംഗിച്ചു

Related posts

കേരളത്തോട്‌ വൈദ്യുതി ആവശ്യപ്പെട്ട്‌ കേന്ദ്രം.

Aswathi Kottiyoor

ഓണാഘോഷത്തിനായി നാട്ടിലെത്തിയ യുവതിയും മകളും മുങ്ങിമരിച്ചു, അപകടം കുളിക്കാനിറങ്ങിയപ്പോള്‍.*

Aswathi Kottiyoor

യാ​ത്ര​ക്കാ​ര​ന്‍റെ നെ​ഞ്ചി​ല്‍ ബൂ​ട്ടി​ട്ട് ച​വി​ട്ടി; എ​എ​സ്ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ

Aswathi Kottiyoor
WordPress Image Lightbox