24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ടൂറിസം- പൊതുമരാമത്ത് ഡിസൈന്‍ പോളിസി സമയബന്ധിതമായി നടപ്പാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്
Kerala

ടൂറിസം- പൊതുമരാമത്ത് ഡിസൈന്‍ പോളിസി സമയബന്ധിതമായി നടപ്പാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

കേരളത്തിന്റെ പൊതുമരാമത്ത്, വിനോദസഞ്ചാര മേഖലയില്‍ കാതലായ മാറ്റങ്ങള്‍ വരുത്താനുതകുന്ന ഡിസൈന്‍ പോളിസി സമയബന്ധിതമായി നടപ്പാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വെള്ളാറില്‍ നടക്കുന്ന ത്രിദിന ഡിസൈന്‍ പോളിസി ശില്‍പ്പശാലയോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന ഡിസൈന്‍ പോളിസി രാജ്യത്തെ ആദ്യത്തെ സംരംഭമാണ്. ഇത് പൊതുമരാമത്ത്, ടൂറിസം മേഖലകളിലെ കെട്ടിടങ്ങളുടെ ആസൂത്രണ, രൂപകല്‍പ്പന, നിര്‍മാണ സങ്കല്‍പ്പങ്ങളെ സമൂലമായി മാറ്റും. കേരളത്തെ ആഗോള വിനോദസഞ്ചാര ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിന് ഡിസൈന്‍ പോളിസി ഉപകാരപ്പെടും. ഡിസൈന്‍ പോളിസി നടപ്പാക്കുന്നതിനുള്ള സാധ്യതകള്‍തേടി സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഔദ്യോഗികസന്ദര്‍ശനം നടത്തിയെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ ഡിസൈന്‍ കാഴ്ചപ്പാടിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ചട്ടക്കൂട് രൂപപ്പെടുത്തുകയാണ് ഡിസൈന്‍ പോളിസിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനായി സംസ്ഥാനത്തെ കെട്ടിടങ്ങള്‍, പാലങ്ങള്‍, റോഡുകള്‍, സൈനേജുകള്‍ മുതലായവയുടെ രൂപകല്‍പ്പന സംബന്ധിച്ച് ശില്‍പ്പശാലയില്‍ സമഗ്രനയം തയ്യാറാക്കും.

റോഡ് മേല്‍പ്പാലങ്ങളുടെ ഒഴിഞ്ഞുകിടക്കുന്ന അടിഭാഗത്തെ സ്ഥലങ്ങള്‍ ഡിസൈന്‍ പോളിസിയുടെ ഭാഗമായി ഫലപ്രദമായി പ്രയോജനപ്പെടുത്തും. നദികളുടെ പാലങ്ങള്‍ വൈദ്യുതാലങ്കാരം നടത്തി ആകര്‍ഷകമാക്കുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം ഡയറക്ടര്‍ പി ബി നൂഹ്, കെടിഐഎല്‍ എംഡി ഡോ.കെ മനോജ്കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Related posts

സംസ്ഥാന സര്‍ക്കാര്‍ 4 ഇന്നോവ ക്രിസ്റ്റ കൂടി വാങ്ങും

Aswathi Kottiyoor

പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് വജ്രജൂബിലി നിറവിൽ ചരിത്ര രേഖകൾ കൈമാറാം

Aswathi Kottiyoor

സപ്‌ളൈക്കോയുടെ ഓണക്കിറ്റിൽ ഇത്തവണയും കുടുംബശ്രീയുടെ മധുരം

Aswathi Kottiyoor
WordPress Image Lightbox