26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • സുരക്ഷ മുഖ്യം; കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നിയന്ത്രണവുമായി ഗതാഗത വകുപ്പ്*
Uncategorized

സുരക്ഷ മുഖ്യം; കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നിയന്ത്രണവുമായി ഗതാഗത വകുപ്പ്*


തിരുവനന്തപുരം :
സംസ്ഥാനത്ത് അമിത വേഗതയിലും അപകടകരമായും ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്ട്സ്‌ആപ്പില്‍ അയയ്ക്കാനുള്ള സംവിധാനവുമായി ഗതാഗത വകുപ്പ്.

അപകടകരമായ ഡ്രൈവിംഗ് ശ്രദ്ധയില്‍പ്പെട്ടാല്‍ 91886-19380 എന്ന വാട്ട്സ്‌ആപ്പ് നമ്പറിലേക്ക് ദൃശ്യങ്ങള്‍ അയയ്ക്കാം.

ആദ്യം ഡ്രൈവറെ ഉപദേശിക്കുകയും ശാസിക്കുകയും ചെയ്യാനും ഗുരുതരമായ തെറ്റ് സംഭവിച്ചാല്‍ കര്‍ശനമായി ശിക്ഷിക്കുകയും ചെയ്യാനുള്ള തീരുമാനത്തിലാണ് ഗതാഗത വകുപ്പ്. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പരിഷ്കാരങ്ങളെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.

കുഴല്‍മന്ദത്ത് രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ കെ.എസ്.ആര്‍.ടി.സി ബസിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം ജീവനക്കാരുടെ മനോവീര്യം കെടുത്തുന്ന പരിഷ്കാരമാണിതെന്നാണ് യൂണിയനുകളുടെ വിമര്‍ശനം.

Related posts

യാത്രക്കാർ നാലു മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണം; കരിപ്പൂരിൽ എയർ ഇന്ത്യയുടെ പുതിയ സമയക്രമം_

Aswathi Kottiyoor

വയനാട്ടിലെ കാട്ടാന ആക്രമണത്തിന്റെ ഇര; നാല് വർഷമായി കിടപ്പിലായി രാജു; തിരിഞ്ഞുനോക്കാതെ സർക്കാർ സംവിധാനങ്ങൾ

Aswathi Kottiyoor

ഓൺലൈൻ പാർട്ട് ടൈം ജോലി തട്ടിപ്പ്; യുവതിക്ക് പണം നഷ്ടമായി

Aswathi Kottiyoor
WordPress Image Lightbox