23.9 C
Iritty, IN
July 2, 2024
  • Home
  • Iritty
  • ബി എസ് എൻ എൽ അതിവേഗ നെറ്റ് വർക്ക് പദ്ധതി പായത്ത് തുടങ്ങി
Iritty Uncategorized

ബി എസ് എൻ എൽ അതിവേഗ നെറ്റ് വർക്ക് പദ്ധതി പായത്ത് തുടങ്ങി

ഇരിട്ടി: ഗ്രാമങ്ങളിൽ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതിനായി ബി എസ് എൻ എൽ നടപ്പിലാക്കുന്ന അതിവേഗ നെറ്റ് വർക്ക് പദ്ധതി പായത്ത് നടപ്പിലാക്കി തുടങ്ങി. വീടുകളിൽ ഫൈബർ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിന് മോഡം ഉൾപ്പെടെ ഇൻസ്റ്റലേഷൻ ഫീസുകൾ ഒന്നുമില്ലാതെയാണ് നടപ്പിലാക്കുന്നത്. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഭാരത് നെറ്റ് ഉദ്യമിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കിളിയന്തറ എക്‌സ്‌ചേഞ്ച് ഏരിയയിൽ എവിടെയും ആവശ്യക്കാർക്ക് ഉടൻ കണക്ഷൻ നൽകാൻ ഇതിലൂടെ സാധിക്കും.
വിവിധ പ്ലാനുകളിൽ 30 മുതൽ 300 എം പി വരെയുള്ള വേഗതയിൽ 329 രൂപ മുതൽ 2499 വരെ നിരക്കിൽ ലഭിക്കുന്ന ഈ കണക്ഷനുകളിൽ പരിധിയില്ലാത്ത കോളുകളും ലഭ്യമാണ്. നിലവിലെ ലാന്റ് ലൈൻ കണക്ഷനുകൾ ഭാരത് നെറ്റിലേക്ക് മാറ്റുന്നവർക്ക് പ്രതിമാസം 200 രൂപ വീതം ആറ് മാസം വരെ വാടകയിനത്തിൽ ഇളവും ലഭിക്കും.
പായം പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.രജനി വർഷങ്ങളായി ബി എസ് എൻ എൽ ഉപഭോക്താവായ വള്ളിത്തോട്ടെ മൂഹമ്മദ് ബഷീറിന് മോഡം കൈമാറി പദ്ധതി ഉ്ദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡന്റ് എം. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. ബി എസ് എൻ എൽ ജനറൽ മാനേജർ എസ്.കെ. രാജീവ് പദ്ധതി വിശദീകരിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ ജെയ്‌നി ബേബി, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി അംഗങ്ങളായ മുജീബ് കുഞ്ഞിക്കണ്ടി, വി. പ്രമീള, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.കെ. വിനോദ്, ബി എസ് എൻ എൽ എ ജി എം എ.കെ. ജാസിം, സി ഡി എസ് ചെയർപേഴ്‌സൺ സ്മിത രഞ്ചിത്ത്, സബ് ഡിവിഷൻ എഞ്ചിനീയർ കെ.പി. ജിതേഷ് എന്നിവർ സംസാരിച്ചു. പദ്ധതിയിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക ഫോൺ- 9496884155 , 9447383200

Related posts

വെറ്റിനറി കോളജ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി

Aswathi Kottiyoor

അരിക്കൊമ്പന് കുടുംബമായി; കേരള വനമേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത തള്ളാതെ വനംവകുപ്പ്

Aswathi Kottiyoor

കൺസ്ട്രക്ഷൻ എക്യുപ് മെൻൻ്റ്ഓണേഴ്സ് അസോസിയേഷൻ പേരാവൂർ മേഖലാ കൺവെൻഷൻ

Aswathi Kottiyoor
WordPress Image Lightbox