കേളകം: കേളകം പഞ്ചായത്തിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പ്രശസ്ത ആർക്കിടെക്ട് മധുകുമാർ, കണ്ണൂർ ഹോളിഡേയ്സ് ഉടമ ഷൈൻ മുണ്ടക്കൽ, പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ, ഹരിത കേരളം ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ എന്നിവർ പഞ്ചായത്തിലെ ടൂറിസം സ്പോട്ടുകൾ സന്ദർശിച്ചു.
അടയ്ക്കാത്തോട് കോച്ചികുളം, പടിയക്കണ്ടത്തിൽ തോമസിന്റെ കൃഷിയിടം, കരിയംകാപ്പ് മേഖല സൂയിസൈഡ് പോയിന്റ് എന്നിവിടങ്ങളിലാണ് ഇവർ പ്രധാനമായും സന്ദർശനം നടത്തിയത്.
സന്ദർശനത്തിനുശേഷം സ്വകാര്യ വ്യക്തികളുമായി കൂടിക്കാഴ്ചയും നടത്തി. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാർ, മറ്റ് പഞ്ചായത്ത് അംഗങ്ങളും സന്ദർശന സംഘത്തിലുണ്ടായിരുന്നു.