24 C
Iritty, IN
July 26, 2024
  • Home
  • Kerala
  • കുതിച്ചുപാഞ്ഞ് സ്വര്‍ണവില; പവന് 42160 രൂപ –
Kerala

കുതിച്ചുപാഞ്ഞ് സ്വര്‍ണവില; പവന് 42160 രൂപ –

കൊച്ചി: സ്വർണവില റെക്കോർഡിലേക്ക് . പവന് 42160 രൂപയായി. പവന് 280 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 35 രൂപയാണ് ഇന്ന് കൂടിയത്. 2020 ആഗസ്ത് 7നായിരുന്നു ഇതിനു മുമ്പുള്ള ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് പവന് 42,000 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 5250 രൂപയായിരുന്നു വില.

രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ.

സ്വര്‍ണത്തിന്‍റെ മൂല്യം നാള്‍ക്കുനാള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 2008 മുതല്‍ കൃത്യമായി പറഞ്ഞാല്‍ ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തികമാന്ദ്യത്തിനു ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വര്‍ണത്തില്‍ പതിഞ്ഞത്. സ്വര്‍ണത്തില്‍ നിക്ഷേപിച്ചാല്‍ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസവും ഇതിന് ആക്കം കൂട്ടുന്നു. 2007 കാലയളവില്‍ വെറും 10,000 രൂപയുണ്ടായിരുന്ന സ്വര്‍ണത്തിന് വില മൂന്നിരട്ടിയിലധികമാണ്.

Related posts

ഇടവക ദിനാചരണം നടത്തി

Aswathi Kottiyoor

കേരള സവാരി: ഡ്രൈവർമാർക്ക് രജിസ്റ്റർ ചെയ്യാം

Aswathi Kottiyoor

ബൊലേറോ ജീപ്പ്നിയന്ത്രണം വിട്ടു മറിഞ്ഞു.

Aswathi Kottiyoor
WordPress Image Lightbox