27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കാട്ടാന ശല്യം രൂക്ഷമായ പാലക്കാട് ധോണിയില്‍ കേന്ദ്ര മന്ത്രി ഭഗവന്ത് ഖുബേ സന്ദര്‍ശനം നടത്തും
Uncategorized

കാട്ടാന ശല്യം രൂക്ഷമായ പാലക്കാട് ധോണിയില്‍ കേന്ദ്ര മന്ത്രി ഭഗവന്ത് ഖുബേ സന്ദര്‍ശനം നടത്തും

കാട്ടാന ശല്യം രൂക്ഷമായ പാലക്കാട് ധോണിയില്‍ കേന്ദ്ര മന്ത്രി ഭഗവന്ത് ഖുബേ സന്ദര്‍ശനം നടത്തും. പിടി സെവന്‍ ആക്രമണത്തില്‍ മരിച്ച ശിവരാമന്റെ വീട് സന്ദര്‍ശിക്കും. നാടിനെ വിറപ്പിച്ച പി.ടി സെവനെ കൂട്ടിലാക്കിയെങ്കിലും പാലക്കാട് ധോണി നിവാസികള്‍ക്ക് ആനപേടിയില്‍ നിന്നും മുക്തിയില്ല. ഇന്നലെ രാത്രി ധോണിയില്‍ വീണ്ടും കാട്ടാനയിറങ്ങി. തെങ്ങുകളും നെല്‍കൃഷിയും നശിപ്പിച്ചു. ഒറ്റയാനെ തുരുത്തിയത് ആര്‍ആര്‍ടി എത്തിയാണ്.

ആനകള്‍ ജനവാസ മേഖലയില്‍ എത്തുന്നത് തടയാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.പി.ടി സെവനൊപ്പം നേരത്തെ ജനവാസമേഖലകളിലിറങ്ങിയ ആനയാണ് ഇന്നലെയുമെത്തിയതെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഒറ്റയാനിറങ്ങിയത്. ജനവാസമേഖലയിലെത്തിയ ആന വീട്ടുപറമ്പിലെ തെങ്ങുകളും നെല്‍കൃഷിയും നശിപ്പിച്ചു.

Related posts

6 വയസുകാരിയെ തട്ടിക്കൊണ്ടുപോയിട്ട് 20 മണിക്കൂര്‍; പ്രതികൾ മൊബൈൽ ഉപയോഗിക്കാത്തത് അന്വേഷണത്തിന് വെല്ലുവിളി

Aswathi Kottiyoor

തന്റെ സ്പോർട്സ് സൈക്കിൾ അച്ഛന്റെ കൂട്ടുകാരന്റെ മകൾ മോഷ്ടിച്ചെന്ന് പരാതി; കുഴഞ്ഞുമറിഞ്ഞ കേസിൽ ഒടുവിൽ തീർപ്പ്

Aswathi Kottiyoor

തൃശൂരിൽ KSRTC ബസും ലോറിയും കൂട്ടിയിടിച്ചു; 12 പേർക്ക് പരുക്ക്, 2 പേരുടെ നില ഗുരുതരം

Aswathi Kottiyoor
WordPress Image Lightbox