തൊഴിലില്ലായ്മ പരിഹരിക്കാൻ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സന്പദ്വ്യവസ്ഥയിൽ 20 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കേരള നോളജ് ഇക്കോണമി മിഷൻ തുടങ്ങി.
• നിക്ഷേപങ്ങൾക്ക് അംഗീകാരം സുഗമമാക്കാനും ലഘൂകരിക്കാനും നിയമങ്ങളും ചട്ടങ്ങളും റെഗുലേഷനുകളും ആധുനികീകരിക്കുകയും ഭേദഗതി വരുത്തുകയും ചെയ്യും.
• പുതിയ തലമുറയ്ക്ക് ഡാമുകളെയും ജലസേചന സംവിധാനങ്ങളെയും പരിചയപ്പെടുത്താൻ ഇടുക്കി ചെറുതോണിയിൽ ഇറിഗേഷൻ മ്യൂസിയം.
• ഇറിഗേഷൻ ടൂറിസം പ്രോത്സാഹിപ്പിക്കും.
• കാർഷിക ബിസിനസ് പദ്ധതികളും അഗ്രോ ഫുഡ് പാർക്കുകളും ത്വരിതപ്പെടുത്താൻ അഗ്രി ബിസിനസ് കന്പനി.
• നവീകരിക്കപ്പെട്ട കന്നുകുട്ടി പരിപാലന പദ്ധതി.
• കർഷകർക്ക് കൂടുതൽ വെറ്ററിനറി വാതിൽപ്പടി സേവനങ്ങൾ.
• മെച്ചപ്പെട്ട രോഗനിർണയ, ചികിത്സാ സൗകര്യങ്ങളോടെയുള്ള സഞ്ചരിക്കുന്ന വെറ്ററിനറി സർജറി യൂണിറ്റുകൾ.
• പാലിലെയും പാലുത്പന്നങ്ങളിലെയും മായം തടയാൻ സ്പെഷൽ ക്വാളിറ്റി അഷ്വറൻസ് ഡ്രൈവ്.
• സാക്ഷ്യപ്പെടുത്തിയ പാലിനുള്ള ഗുണനിലവാരമുറപ്പാക്കാൽ യജ്ഞം.
• കേരള സംസ്കാരത്തിന് അനുയോജ്യമായി സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കും.
• ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു മുന്തിയ പരിഗണന.
• സ്കൂളുകളിൽ ഭിന്നശേഷീ സൗഹൃദാന്തരീക്ഷം.
• സ്കൂളുകളിൽ ഓട്ടിസം പാർക്ക്
• മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള സ്ഥാപനങ്ങളുടെ ധനസഹായം കൂട്ടും.
• സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ മികച്ച കേന്ദ്രമാക്കും.
• ഉന്നതവിദ്യാഭ്യാസമേഖലയുടെ ജനാധിപത്യം, മതനിരപേക്ഷത, സംയോജിതസ്വഭാവം എന്നിവ നിലനിറുത്തും.
• ഉന്നതവിദ്യാഭ്യാസ കോഴ്സ് പാഠ്യപദ്ധതി നവീകരിക്കും.
• ബിരുദ പ്രോഗ്രാമുകൾ നവീകരിക്കും.
• മാർച്ച്മാസത്തോടെ കൊല്ലം, കോട്ടയം ജില്ലകൾ മന്ത് രോഗനിവാരണ ജില്ലകളായി പ്രഖ്യാപിക്കും.
• ടൂറിസം റിസോർട്ടുകളിൽ വെൽനസ് ആപ്ലിക്കേഷന് വ്യക്തമായ മാർഗനിർദേശങ്ങളും നിലവാരവുമുറപ്പാക്കാൻ പദ്ധതിയും
• പട്ടികജാതി പ്രഫഷണലുകൾക്കും ബിരുദധാരികൾക്കും യുവാക്കൾക്കും ഇന്റേണ്ഷിപ്പ്.
• കുടുംബശ്രീ രൂപീകരണ25-ാം വാർഷികവേളയായ മേയിൽ അന്താരാഷ്ട്രസമ്മേളനം.
• സംസ്ഥാനത്തിന്റെ കരുത്ത് പ്രയോജനപ്പെടുത്താനും ഉത്ഭവ മുൻഗണനാമേഖലകളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് പുതിയ വ്യവസായനയം.
• ഡാറ്റാ അനലിറ്റിക്സ് വിപുലമായി ഉപയോഗപ്പെടുത്തി ഡിജിറ്റൽ കേരള ആർക്കിടെക്ചർ.
• നാഷണൽ അക്കാദമിക് ഡപ്പോസിറ്ററി ഡിജിലോക്കർ വഴി സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും നൽകാൻ സർവകലാശാലകളെ പ്രാപ്തമാക്കും.
• വ്യവസായ സംബന്ധമായി ലോകോത്തര വൈദഗ്ധ്യം നൽകാൻ കമ്യൂണിറ്റി സ്കിൽപാർക്ക് പ്രോജക്ട്.
• പരന്പരാഗത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ ഇനി ഇ-എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ.
• പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് പാർട്ട് ടൈം ജോലിക്ക് കർമചാരി പദ്ധതി.
• തൊഴിലാളികളുടെ റീസ്കില്ലിംഗിന് പദ്ധതി.
• ആധാരത്തിലെ കക്ഷികളെ തിരിച്ചറിയാൻ സമ്മതപ്രകാരമുള്ള ആധാർ സംയോജനം.