23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ചില്‍ഡ്രണ്‍സ് ഫെസ്റ്റ്: കണ്ണൂര്‍ ചില്‍ഡ്രണ്‍സ് ഹോമിന് കലാകിരീടം
Uncategorized

ചില്‍ഡ്രണ്‍സ് ഫെസ്റ്റ്: കണ്ണൂര്‍ ചില്‍ഡ്രണ്‍സ് ഹോമിന് കലാകിരീടം

മൂന്ന് പകലും രാത്രിയും കലയുടെ വര്‍ണങ്ങള്‍ വിതറി തലസ്ഥാനനഗരിക്ക് മിഴിവേകിയ ചില്‍ഡ്രന്‍സ് ഫെസ്റ്റിന് തിരശ്ശീല വീണപ്പോള്‍ കണ്ണൂര്‍ ചില്‍ഡ്രണ്‍സ് ഹോമിന് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 196 പോയിന്റുകളോടെയും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 192 പോയിന്റുകളോടെയും കലാകിരീടം. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 162 പോയിന്റോടെ ആലപ്പുഴയും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 130 പോയിന്റോടെ മലപ്പുറവും റണ്ണര്‍അപ്പ് ആയി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൂന്നാം സ്ഥാനത്തുള്ള കോഴിക്കോടിന് 135 പോയിന്റും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൂന്നാം സ്ഥാനത്തെത്തിയ വയനാടിന് 94 പോയിന്റും ലഭിച്ചു. പ്രധാന വേദിയില്‍ നടന്ന സമാപന സമ്മേളനം ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ജി. പ്രിയങ്ക സ്വാഗതം ആശംസിച്ചു. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം എന്‍ സുനന്ദ, സ്‌റ്റേറ്റ് പ്രൊട്ടക്ഷന്‍ സൊസൈറ്റി പ്രോഗ്രാം മാനേജര്‍ കെ. കൃഷ്ണമൂര്‍ത്തി, വഴുതക്കാട് ഗവണ്‍മെന്റ് വനിത കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ചാന്ദിനി സാം എസ്.പി തുടങ്ങിയവര്‍ പങ്കെടുത്തു. റിയാലിറ്റി ഷോ താരം യദുകൃഷ്ണന്‍, കവി സുമേഷ് കൃഷ്ണന്‍, മികച്ച റോള്‍ മോഡലിനുള്ള ദേശീയ പുരസ്‌കാര ജേതാവും ജ്യോതിര്‍ഗമയ ഫൗണ്ടേഷന്റെ സ്ഥാപകയുമായ ടിഫാനി ബ്രാര്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് പ്രൊഫ. അലിയാര്‍, കവി ശിവാസ് വാഴമുട്ടം, കവി വിനോദ് വൈശാഖി തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. വഴുതക്കാട് ഗവണ്‍മെന്റ് വനിതാ കോളേജില്‍ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ‘വര്‍ണ്ണച്ചിറകുകള്‍’ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ സമാപന ദിവസമായ ഇന്നലെ നാടോടി നൃത്തം, മോണോ ആക്ട്, സംഘഗാനം, തിരുവാതിര, തുടങ്ങിയ മത്സരയിനങ്ങള്‍ കൊണ്ട് വേദികള്‍ നിറഞ്ഞു. മൂന്ന് വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറിയത്.
സംഘനൃത്തം, ഒപ്പന, നാടന്‍പാട്ട്, പ്രച്ഛന്നവേഷം, മാപ്പിളപ്പാട്ട്, നാടകം, പെന്‍സില്‍ രചന, കഥാരചന, കവിതാരചന, ഉപന്യാസരചന തുടങ്ങിയ 22 ഇനങ്ങളില്‍ അഞ്ച് വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറിയത്. സബ്ജൂനിയര്‍ ഗേള്‍സ്, സബ്ജൂനിയര്‍ ബോയ്‌സ്, ജൂനിയര്‍ ഗേള്‍സ്, ജൂനിയര്‍ ബോയ്‌സ്, സീനിയര്‍ ഗേള്‍സ്, സീനിയര്‍ ബോയ്‌സ് എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. വിദ്യാര്‍ഥികള്‍ക്ക് ഒന്നിലധികം മത്സരയിനങ്ങളില്‍ പങ്കെടുക്കേണ്ടതിനാല്‍ അവരുടെ സൗകര്യത്തിനായി ഇടകലര്‍ത്തിയാണ് മത്സരങ്ങള്‍ നടത്തിയിരുന്നത്. വിവിധ ജില്ലകളിലെ 16 സര്‍ക്കാര്‍ ശിശുഭവനുകളിലെയും മറ്റ് സന്നദ്ധസംഘടനകളിലെയും 1500 ഓളം കുട്ടികള്‍ ഫെസ്റ്റില്‍ മാറ്റുരച്ചു. മത്സരങ്ങള്‍ക്ക് സമാന്തരമായി കാമ്പസിനുള്ളില്‍ എക്‌സ്‌പോയും സംഘടിപ്പിച്ചിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി, ത്രീഡി പ്രിന്റിംഗ്, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് തുടങ്ങിയ മേഖലകളെ അടിസ്ഥാനമാക്കി വിവിധങ്ങളായ സ്റ്റാളുകള്‍ എക്‌സ്‌പോയില്‍ കുട്ടികള്‍ക്കായി ഒരുക്കിയിരുന്നു. യുവതലമുറയെ സാങ്കേതികവിദ്യയുടെ നവീന തലങ്ങള്‍ പരിചയപ്പെടുത്താനായി അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം ഒരുക്കിയ റിയാലിറ്റി സ്‌റ്റേഷന്‍, കോവളം ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ് ഒരുക്കിയ എക്‌സിബിഷന്‍ എന്നിവയ്ക്കുപുറമേ വിദ്യാര്‍ഥികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം അവരുടെ മാനസികോല്ലാസത്തിനായി നിരവധി കായിക വിനോദങ്ങളും ചില്‍ഡ്രണ്‍സ് ഫെസ്റ്റ് നടക്കുന്ന ഗവ. വനിതാ കോളേജ് കാമ്പസില്‍ വനിതാ ശിശുവികസന വകുപ്പ് ഒരുക്കിയിരുന്നു

Related posts

കാട്ടാന ചരിഞ്ഞ സംഭവം: ട്രെയിനുകളുടെ വേഗത കുറച്ചു

ആ ബാഗ് ഉപേക്ഷിച്ചതല്ലെന്ന് ഷാറുഖിന്റെ മൊഴി; മൃതദേഹങ്ങൾക്ക് സമീപം ബാഗ്, ദുരൂഹത

Aswathi Kottiyoor

കേളകം ഗ്രാമപഞ്ചായത്ത് എമർജൻസി റെസ്പോൺസ് ടീമിൻ്റെ ഉപകരണങ്ങളുടെ കൈമാറ്റവും എക്യുപ്മെന്റ് സ്റ്റോർ റൂമിന്റെ ഉത്ഘാടനവും നടന്നു

Aswathi Kottiyoor
WordPress Image Lightbox