രാജ്യത്തു വിറ്റഴിക്കുന്ന സ്വർണത്തിന്റെ 50- 55 ശതമാനം വിവാഹ ആവശ്യങ്ങൾക്കുള്ള സ്വർണാഭരണങ്ങളാണെന്ന് വേൾഡ് ഗോൾഡ് കൗണ്‍സിൽ റിപ്പോർട്ട്.
രാജ്യത്തു വിവാഹ സ്വർണാഭരണ വിപണിയിലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ മാത്രം വിഹിതം 40 ശതമാനമാണെന്ന് വേൾഡ് ഗോൾഡ് കൗണ്‍സിലിന്റെ ഗോൾഡ് ട്രെൻഡ് ആൻഡ് ഡിമാന്റ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ലോകത്ത് സ്വർണാഭരണ ഉപഭോഗത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ചൈനയ്ക്കാണ് ഒന്നാം സ്ഥാനം.