27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഇൻറർനെറ്റും കേബിളും ടിവിയും ഇനി നമ്മുടെ വീടുകളിൽ നേരിട്ട് എത്തുന്ന സംവിധാനം
Kerala

ഇൻറർനെറ്റും കേബിളും ടിവിയും ഇനി നമ്മുടെ വീടുകളിൽ നേരിട്ട് എത്തുന്ന സംവിധാനം

ഇരിട്ടി :ഇൻറർനെറ്റും കേബിളും ടിവിയും ഇനി നമ്മുടെ വീടുകളിൽ നേരിട്ട് എത്തുന്ന സംവിധാനം ഇൻറർനെറ്റ് പ്രോട്ടോകോൾ ടെലിവിഷൻ മലയോരത്തും ആരംഭിക്കാൻ ഒരുങ്ങുന്നു. പ്രമുഖ ഇന്റർനെറ്റ് സേവനതാദങ്ങളായ ജിയോയുമായി സഹകരിച്ചാണ് ഈ നൂതന സാങ്കേതികവിദ്യ മലയോരത്ത് ഒരുങ്ങുന്നത്. വീടുകളിൽ സ്ഥാപിക്കുന്ന സെറ്റപ്പ് ബോക്സിലേക്ക് ആയിരിക്കും മൊബൈൽ ടവറുകളിൽ നിന്ന് ഇൻറർനെറ്റും കേബിൾ നെറ്റ് വർക്കും ഒരുമിച്ച് എത്തുക.

മസ്കറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയോരത്തെ മലയാളി കൂട്ടായ്മയാണ് ഈ വ്യവസായത്തിന് പിന്നിൽ. 5 G സ്പീഡിലുള്ള ഇൻറർനെറ്റും അതോടൊപ്പം മലയാളം ഉൾപ്പെടെ എല്ലാ വിദേശ ചാനലുകളും ഉൾപ്പെടുന്ന ദൃശ്യ ചാനലുകളും ഈ നെറ്റ് വർക്കിൽ വീടുകളിൽ ലഭിക്കും.’ ഇൻറർനെറ്റിന് ചിലവ് കുറയും എന്നത് മാത്രമല്ല കേബിൾ ടിവിക്ക് അധിക നിരക്ക് നൽകേണ്ടി വരില്ല. ഓരോരുത്തർക്കും ആവശ്യമുള്ള ചാനലുകൾ സെലക്ട് ചെയ്തു അതിനുമാത്രം പണം അടച്ചാൽ മതിയാകും. മൊബൈൽ റേഞ്ച് കുറവുള്ള സ്ഥലങ്ങളിൽ വീടിന് മുകളിൽ ചെറിയ ആന്റീന സ്ഥാപിക്കാനാവും. കേബിൾ രഹിതമായാണ് ഈ സേവനം വീടുകളിൽ എത്തുക.

ഇതിനോടകം ഇന്ത്യയിലെ ഐപി ടിവി നിലവിലുണ്ട്. വീഡിയോ ഓൺ ഡിമാൻഡ് ആമസോൺ പ്രൈം നെറ്റ് ഫിക്സ് തുടങ്ങിയ സേവനങ്ങളും ഇതിലൂടെ ലഭ്യമാകും ഇൻറർനെറ്റ് ടിവിയുമായി കണക്ട് ചെയ്യുന്നതോടുകൂടി അല്ലാത്ത ടീവികളിലും യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ജിമെയിൽ ഗൂഗിൾ തുടങ്ങിയ സേവനങ്ങളും ലഭ്യമാകും കൂടാതെ നെറ്റ്‌വർക്കിലുള്ള മറ്റാളുകളുമായി നേരിട്ടും വിദേശത്തുള്ളവർക്കും സംവദിക്കാനാകും. 5 G സേവനം കണ്ണൂരിലും ആരംഭിച്ചതോടെയാണ് മലയോരത്ത് ഈ സേവനം എത്തിക്കാൻ ഒരുങ്ങുന്നത്. ഇരിട്ടി പേരാവൂർ കേളകം കൊട്ടിയൂർ മേഖലയിൽ ആയിരിക്കും ആദ്യം ഈ സേവനം ലഭ്യമാക്കുക തുടർന്ന് കണ്ണൂർ ജില്ലയുടെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത് പ്രാദേശിക ചാനലുകളും ഇതിൽ ലഭ്യമാകും.

Related posts

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് മാ​സം തോ​റും 5000രൂ​പ ന​ൽ​കും

Aswathi Kottiyoor

വയോജന സെൻസസ് നടത്തും : മുഖ്യമന്ത്രി

Aswathi Kottiyoor

ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐ. മാരത്തൺ

Aswathi Kottiyoor
WordPress Image Lightbox