24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • : കേളകം അടക്കാത്തോട് റോഡിൽ ആനക്കുഴിക്ക് സമീപം ബൈക്ക് യാത്രികനായ യുവാവിനെ കാർ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയതായി പരാതി.
kannur

: കേളകം അടക്കാത്തോട് റോഡിൽ ആനക്കുഴിക്ക് സമീപം ബൈക്ക് യാത്രികനായ യുവാവിനെ കാർ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയതായി പരാതി.

കേളകം: കേളകം അടക്കാത്തോട് റോഡിൽ ആനക്കുഴിക്ക് സമീപം ബൈക്ക് യാത്രികനായ യുവാവിനെ കാർ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയതായി പരാതി. ചെട്ടിയാംപറമ്പ് സ്വദേശി പുതുപ്പറമ്പിൽ ഷാരോൺ ( 19 ) നെയാണ് ഇന്നോവ കാർ ഇടിച്ചത്.

അടക്കാത്തോട് ഭാഗത്തുനിന്ന് വന്ന കാർ ആനക്കുഴി ജംഗ്ഷന് സമീപം ബൈക്കിലിടിക്കുകയായിരുന്നു. ബൈക്ക് യാത്രികൻ നിലത്ത് വീഴുന്നത് കണ്ടിട്ടും ഇന്നോവ കാർ നിർത്താതെ കണിച്ചാർ ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്നു. പിന്നാലെ വന്ന ബൈക്ക് യാത്രികർ കാറിനെ പിന്തുടർന്നെങ്കിലും കാർ അതിവേഗം ഓടിച്ചു പോയി. പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

കണ്ണൂർ ജില്ലയില്‍ തിങ്കളാഴ്ച 536 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി……….

Aswathi Kottiyoor

കണ്ണൂര്‍ റൂറല്‍ പോലിസ് ആസ്ഥാനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

കൊ​ട്ടി​യൂ​രി​ലെ വ്യാ​പാ​രി ത​ർ​ക്കം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തെയും ബാ​ധി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന

Aswathi Kottiyoor
WordPress Image Lightbox